ഗ്രാൻസ്ലാമിൽ ഫെഡററെ മറികടന്ന് സെറീന
text_fieldsന്യൂയോർക്ക്: റോജർ ഫെഡററെ മറികടന്ന് ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോർഡുമായി സെറീന വില്യംസ്. വനിത വിഭാഗം പ്രീക്വാർട്ടറിൽ ഖസാകിസ്താെൻറ യെരോസ്ലാവ ഷെവ്ഡോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സെറീന ചരിത്രത്തിൽ ഇടംപിടിച്ചത്. അമേരിക്കൻ താരത്തിെൻറ 308ാം വിജയമായിരുന്നു ഇത്. 6-2,6-3 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. 1995 ല്‍ തെൻറ 14-ാം വയസിലാണ് പ്രൊഫഷണല്‍ ടെന്നീസിന് സെറീന തുടക്കം കുറിച്ചത്. 1999 ലാണ് സെറീന ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്.
17 വര്‍ഷം നീണ്ട കരിയറില്‍ 22 ഗ്രാൻസ്ലാം കിരീടങ്ങളും ആറ് യു.എസ് ഓപ്പണ്‍ കിരീടവും സെറീന നേടിയിട്ടുണ്ട്. 26 ഗ്രാൻസ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിെൻറ സർവ്വകാല റെക്കോർഡാണ് ഇനി സെറീനക്ക് മുന്നിലുള്ള ലക്ഷ്യം. വെളുപ്പിെൻ കുത്തകയായ ടെന്നീസിൽ കറുപ്പിെൻറ ചരിത്രം രചിച്ചവരാണ് സെറീനയും വീനസും. തെൻറ നിറമുള്ള ആർക്കും ഭയവും ആശങ്കയും നിറക്കുന്ന അന്തരീക്ഷമാണ് ഡാലസ് ഉൾപ്പെടുന്ന അമേരിക്കയിലുള്ളതെന്ന് ഒരു കാലത്ത് സെറീന പറഞ്ഞത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.