ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsബെർമിങ്ഹാം: 18 വർഷത്തോളമായി ഇന്ത്യക്കാർക്ക് നേടാനാവാത്ത ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പിൽ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് പി.വി. സിന്ധുവും സൈന നെഹ്വാളും. ബാഡ്മിൻ റൺ വേൾഡ് ഫെഡറേഷെൻറ ആദ്യ 32 റാങ്കുകാർ മാറ്റുരക്കുന്ന ഗ്ലാമർ പോരിൽ സമീപകാലത്തൊന്നും ഇന്ത്യൻ താരങ്ങൾക്ക് തിളങ്ങാനായിട്ടില്ല. പി.വി. സിന്ധുവിെൻറയും സൈന നെഹ്വാളിെൻറയും മെൻററും നിലവിൽ ദേശീയ ചീഫ് കോച്ചുമായ പി. ഗോപിചന്ദാണ് 2001ൽ അവസാനമായി ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് നേടിയ ഇന്ത്യക്കാരൻ. പിന്നീടങ്ങോട്ട് നിരവധി ഇന്ത്യൻ താരങ്ങൾ ടൂർണമെൻറിൽ പെങ്കടുത്തെങ്കിലും തിളങ്ങാനാവാതെ പുറത്താവുകയായിരുന്നു. സിന്ധുവിനും സൈനക്കും പുറമെ കിഡംബി ശ്രീകാന്താണ് ടൂർണമെൻറിൽ സീഡിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.
അഞ്ചാം സീഡായ സിന്ധുവിന് ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ മുൻ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂണാണ് എതിരാളി. എട്ടാം സീഡായ സൈനക്ക് സ്കോട്ട്ലൻഡിെൻറ ക്രിസ്റ്റി ഗിമോറാണ് എതിരാളി. ഇതുവരെ കളിച്ച മത്സരങ്ങളിൽ ഇരുവർക്കുമെതിരെ ഇന്ത്യൻ താരങ്ങൾക്കാണ് മേധാവിത്വം. ഗിൽമോറിനെതിരെ സൈനക്ക് 6-0ത്തിെൻറ ലീഡുള്ളപ്പോൾ, സിന്ധുവിന് സങ് ജിക്കെതിരെ 8-6െൻറ മേധാവിത്വവുമുണ്ട്. ശ്രീകാന്ത് ഫ്രാൻസിെൻറ ബ്രൈസ് ലെവർഡസനോട് ഏറ്റുമുട്ടുേമ്പാൾ, സമീർ വർമക്ക് ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സെൽസണാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.