സൈനക്ക് വെങ്കലത്തോടെ മടക്കം
text_fieldsജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷയായ സൈന നെഹ്വാളിന് വെങ്കലത്തോടെ മടക്കം. തായ്വാെൻറ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോടാണ് സെമിയിൽ സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ പരാജയം. സ്കോർ: 17-21, 14-21
ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിൻറൺ സിംഗിൾസിൽ 36 വർഷത്തിന് ശേഷം ഇന്ത്യക്ക് മെഡൽ നേടിക്കൊടുക്കാനായി എന്ന ആശ്വാസത്തോടെയാണ് സൈന പിൻവാങ്ങുന്നത്. തുടര്‍ച്ചയായ പത്താം തവണയാണ് തായി സു യിങ് സൈനയെ നിർണായക ഘട്ടങ്ങളിൽ തോൽപ്പിക്കുന്നത്.
മത്സരത്തിൽ പലപ്പോഴായി സൈന പൊരുതി നോക്കിയെങ്കിലും തായ് കരുത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ആദ്യ ഗെയിമിെൻറ തുടക്കത്തിൽ 5-1െൻറ ലീഡിൽ നിൽക്കുകയായിരുന്ന തായ് സു യിങ്ങിനെതിരെ സൈന 8-8ലെത്തി തുല്യത പാലിച്ചിരുന്നു. എന്നാൽ ഇടവേളക്ക് മുമ്പും ശേഷവും ശക്തമായ പോരാട്ടത്തിലൂടെ തായ് താരം ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും സൈന ശക്തമായ തിരിച്ചുവരവ് നടത്തി. 5-1ന് യിങ് മുന്നിട്ട് നിന്ന സമയത്ത് 6-6എന്ന നിലയിലേക്ക് ഉയർന്നിട്ടും ഇടവേളയോട് അടുത്തപ്പോള്‍ 11-10ന് തായ് താരം ലീഡ് ചെയ്തു. എന്നാൽ ഇടവേളക്ക് ശേഷം 14-13 എന്ന നിലയിൽ സൈന അദ്ഭുതകരമായി തിരിച്ചുവരവ് നടത്തിയെങ്കിലും തുടർന്നുള്ള പോയൻറുകളെല്ലാം സ്വന്തമാക്കി തായ് താരം ഫൈനലിൽ കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.