ഏഷ്യൻ ഗെയിംസിൽനിന്ന് തഴയൽ: അപർണ ബാലനും ശ്രുതിയും ഹൈകോടതിയിൽ
text_fieldsകൊച്ചി: ആഗസ്റ്റിൽ ഇേന്താനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിൻറൺ വനിത ഡബിൾസ് ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മലയാളി താരങ്ങളായ അപർണ ബാലനും കെ.പി. ശ്രുതിയും ഹൈകോടതിയിൽ.
ദേശീയ ടീമിെൻറ മുഖ്യ പരിശീലകനും സെലക്ഷൻ സമിതിയംഗവുമായ പി. ഗോപിചന്ദിെൻറ മകൾ ഉൾപ്പെട്ട ടീമിനെ തെരഞ്ഞെടുക്കാൻ യോഗ്യത മത്സരങ്ങളിൽ കൂടുതൽ പോയൻറ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.
അടിയന്തരമായി ഹരജിക്കാെര ഉൾപ്പെടുത്തി റിസർവ് ടീമിനെക്കൂടി മത്സരത്തിന് അയക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. എതിർകക്ഷികളായ കേന്ദ്ര സർക്കാർ, ദേശീയ -സംസ്ഥാന ബാഡ്മിൻറൺ സംഘടനകൾ, ഗോപിചന്ദ്, സെലക്ഷൻ ലഭിച്ച ടീമംഗങ്ങൾ തുടങ്ങിയവർക്ക് കോടതി നോട്ടീസ് ഉത്തരവായി. ഹരജി ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.