ബാഡ്മിൻറണിൽ സിന്ധുവിെൻറയും സൈനയുടെയും കരുത്തിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ
text_fieldsസമീപകാല പ്രകടനങ്ങളുടെ കരുത്തിൽ ലോക ബാഡ്മിൻറണിൽ അവഗണിക്കാൻ പറ്റാത്ത സാന്നിധ്യമായി ഉയർന്നുവരുന്ന ടീമാണ് ഇന്ത്യയുടേത്. എന്നാൽ, ഏഷ്യൻ നിലവാരത്തിെൻറ ഉരക്കല്ലായ ഏഷ്യൻ ഗെയിംസിൽ മുൻകാല പ്രകടനങ്ങൾ കണക്കിലെടുക്കുേമ്പാൾ ഇന്ത്യൻ ബാഡ്മിൻറണിെൻറ നേട്ടങ്ങൾ വേണ്ടത്രയില്ല എന്ന് കാണാം. ചൈനയും മലേഷ്യയും ഇന്തോനേഷ്യയും ജപ്പാനും ദക്ഷിണ കൊറിയയുമടങ്ങുന്ന ലോക ബാഡ്മിൻറണിലെ കരുത്തരെല്ലാം ഏഷ്യൻ പ്രതിനിധികളാണെന്നതും ഏഷ്യൻ ഗെയിംസിന് ഇവരെല്ലാം തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെ തന്നെ അയക്കുന്നുവെന്നതും ഇതിന് പ്രധാന കാരണമാണ്.
ഇതുവരെ എട്ട് വെങ്കലം
ഏഷ്യൻ ഗെയിംസിെൻറ ചരിത്രത്തിൽ ഇന്ത്യ ബാഡ്മിൻറണിൽ ഇതുവരെ നേടിയിട്ടുള്ളത് എട്ട് വെങ്കല മെഡലുകളാണ്. അതിൽ അഞ്ചും ഇന്ത്യ ആതിഥ്യം വഹിച്ച 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലായിരുന്നു. പുരുഷ സിംഗ്ൾസിൽ സയ്യിദ് മോദി, ഡബ്ൾസിൽ ലിറോയ് ഡിസൂസ-പ്രദീപ് ജോടി, മിക്സഡ് ഡബ്ൾസിൽ ലിറോയ് ഡിസൂസ-കൻവാർ തക്കാൽ സിങ് സഖ്യം, പുരുഷ-വനിത ടീം ഇനങ്ങൾ എന്നിവയിലായിരുന്നു സെമി ഫൈനൽ പ്രവേശനങ്ങളിലൂടെ ഇന്ത്യൻ വെങ്കല നേട്ടങ്ങൾ. അതിനുമുമ്പ് 1974ലെ തെഹ്റാൻ ഗെയിംസിൽ പുരുഷ ടീം വെങ്കലം സ്വന്തമാക്കിയതായിരുന്നു ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ബാഡ്മിൻറൺ മെഡൽ നേട്ടം. 1986 സോൾ ഗെയിംസിലും പുരുഷ ടീം വെങ്കലം കൈവിട്ടില്ല. എന്നാൽ, പിന്നീടുള്ള 28 വർഷക്കാലം ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് ബാഡ് മിൻറണിൽ മെഡൽ വരൾച്ചയായിരുന്നു. ഒടുവിൽ കഴിഞ്ഞതവണ ഇഞ്ചിയോണിൽ വനിത ടീം ആണ് വെങ്കലവുമായി മാനം കാത്തത്.
ഇത്തവണ കുന്നോളം പ്രതീക്ഷ
ജകാർത്തയിലേക്ക് ഇന്ത്യൻ ബാഡ്മിൻറൺ സംഘം ഇത്തവണ വിമാനം കയറുന്നത് മെഡൽ പ്രതീക്ഷയോടെയാണ്. ലോക മൂന്നാം നമ്പർ താരവും ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലെ വെള്ളി മെഡൽ ജേത്രിയുമായ പി.വി. സിന്ധുവിെൻറ നേതൃത്വത്തിലുള്ള 20 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. പ്രധാന പ്രതീക്ഷ സിന്ധുവിൽ തന്നെയാണ്. ഒപ്പം പരിചയസമ്പന്നയായ സൈന നെഹ്വാളുമുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന സിന്ധുവിലും ഒെട്ടാന്ന് മങ്ങിയശേഷം ഫോമിലേക്ക് തിരിച്ചെത്തിയ സൈനയിലും സിംഗ്ൾസ് മെഡലുകൾ സ്വപ്നം കാണുന്ന ഇന്ത്യ ഇവരുടെ കരുത്തിൽ ടീം ഇനത്തിലും സ്വർണം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് ഗെയിംസുകളിലും ക്വാർട്ടർ ഫൈനലിലെത്തിയതാണ് സൈനയുടെ നേട്ടം. സിന്ധുവാകെട്ട കളിച്ച ഏക ഗെയിംസിൽ കഴിഞ്ഞ തവണ
പ്രീക്വാർട്ടറിൽ മുട്ടുമടക്കി.
ലോക റാങ്കിങ്ങിൽ മുൻനിരയിലുള്ള കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയ്യുമാണ് പുരുഷ സിംഗ്ൾസിൽ ഇന്ത്യക്കായി പ്രതീക്ഷയുടെ റാക്കറ്റേന്തുക. നിലവിലെ ഫോമിൽ ഇരുവർക്കും മെഡൽ സാധ്യതയില്ലെങ്കിലും തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും വീഴ്ത്തുന്ന ഇരുവരും ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ കളിനിലവാരം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇരുവിഭാഗം ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും ഇന്ത്യക്ക് കാര്യമായ മെഡൽ പ്രതീക്ഷകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.