തുടരാൻ യാചിച്ചു, എന്നിട്ടും സൈന വിട്ടുപോയി –ഗോപീചന്ദ്
text_fieldsഹൈദരാബാദ്: തെൻറ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ‘ഡ്രീംസ് ഓ ഫ് എ ബില്യൺ: ഇന്ത്യ ആൻഡ് ദ ഒളിമ്പിക്സ് ഗെയിംസ്’ എന്ന പുസ്തകത്തിലൂടെ തുറന്നടിച ്ചിരിക്കുകയാണ് ഇന്ത്യൻ ബാഡ്മിൻറൺ ഹെഡ് കോച്ച് ഗോപീചന്ദ്. 2014ൽ പ്രിയ ശിഷ്യ സൈന നെഹ് വാൾ തെൻറ അക്കാദമി വിട്ട് പ്രകാശ് പദുകോൺ അക്കാദമിയിലേക്കു കൂടുമാറിയപ്പോ ൾ പ്രകാശ് പദുകോൺ എന്തുെകാണ്ട് ഇടപെട്ടില്ല എന്നതാണ് ഗോപീചന്ദിനെ വിഷമിപ്പിച്ചത്.
‘‘പ്രകാശ് പദുകോണിനും വിമൽകുമാറിനും സൈനയോട് സംസാരിക്കാമായിരുന്നു. അവർ എന്തുെകാണ്ടാണ് അത് ചെയ്യാഞ്ഞതെന്നറിയില്ല. മറിച്ച് ഹൈദരാബാദ് വിടാൻ അവളെ േപ്രരിപ്പിക്കുകയാണവർ ചെയ്തത്. ഞാൻ ആരാധനയോടെ കാണുന്ന പ്രകാശ് സർ എന്നെക്കുറിച്ച് അവളോട് നല്ലവാക്ക് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും എനിക്കറിയില്ല’’ -‘ബിറ്റർ റൈവൽറി’ എന്ന അധ്യായത്തിൽ ഗോപീചന്ദ് പറയുന്നു.
‘‘പ്രിയപ്പെട്ടത് എന്തോ എടുത്തുമാറ്റുന്നതുപോലെയായിരുന്നു സൈനയുടെ വിട്ടുപോകൽ. എനിക്കൊപ്പം തുടരാൻ അന്ന് യാചിച്ചു. എന്നാൽ, മറ്റാരൊക്കെയോ ചേർന്ന് അവളുടെ മനസ്സ് മാറ്റിയിരുന്നു’’ -ഗോപി പറയുന്നു. അക്കാദമിയിൽ കൂടെയുണ്ടായിരുന്ന പി.വി. സിന്ധുവിെൻറ കാര്യത്തിൽ ഗോപി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് കണ്ടാണ് 2014ലെ ലോക ചാമ്പ്യൻഷിപ്പിനുശേഷം ഗോപീചന്ദിെൻറ ഹൈദരാബാദിലെ അക്കാദമി വിട്ട് സൈന ബംഗളൂരു പ്രകാശ് പദുകോൺ അക്കാദമിയിൽ മലയാളിയായ വിമൽകുമാറിനു കീഴിൽ പരിശീലനം ആരംഭിച്ചത്.
2017ലെ ലോക ചാമ്പ്യൻഷിപ് മെഡൽനേട്ടത്തിനു പിന്നാലെ സൈന ബാല്യകാല കോച്ചിെൻറ അരികിൽ തിരികെയെത്തിയിരുന്നു. കായികചരിത്രകാരൻ ബോറിയ മജൂംദാറും മുതിർന്ന മാധ്യമപ്രവർത്തകൻ നളിൻ മേത്തയും രചിച്ച പുസ്തകം ഹാർപർ കോളിൻസാണ് ജനുവരി 20 മുതൽ വിപണിയിലെത്തുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.