ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും ആരവമുയര്‍ത്താന്‍ ബ്ളാസ്റ്റേഴ്സ്
text_fieldsബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിഫൈനലിലേക്ക് കുതിച്ച കേരള ബ്ളാസ്റ്റേഴ്സിന്‍െറ ഉടമകള്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടിലും ടീമുമായത്തെുന്നു.
2016 ജനുവരിയില്‍ നടന്ന പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ബംഗളൂരു ടോപ്ഗണ്‍സിനെ സ്വന്തമാക്കി ‘ബംഗളൂരു ബ്ളാസ്റ്റേഴ്സ്’ എന്നപേരില്‍ അവതരിപ്പിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറും നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനുമടങ്ങുന്ന ഉടമകള്‍.
അഞ്ച് ഇന്ത്യന്‍ താരങ്ങളടങ്ങിയതാണ് പത്തംഗ ടീം. 2017ലെ ബാഡ്മിന്‍റണ്‍ പ്രീമിയര്‍ ലീഗില്‍ ടീം കളത്തിലിറങ്ങുമ്പോള്‍ ഗാലറിയില്‍ ആവേശമായി സചിനും ജനപ്രിയ താരങ്ങളുമുണ്ടാകും.
ലോക റാങ്കിങ്ങില്‍ നാലാമനും റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുമായ ഡെന്മാര്‍ക്കിന്‍െറ വിക്ടര്‍ അക്സെല്‍സന്‍, മിക്സഡ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ കൊറിയയില്‍നിന്നുള്ള കൊ സുങ് ഹ്യൂന്‍, പുരുഷ ഡബിള്‍സില്‍ കൊറിയയില്‍നിന്നുള്ള ലോക ഒന്നാം നമ്പര്‍ താരം യൂ യിയോണ്‍ സിയോങ്, വനിത സിംഗ്ള്‍സില്‍ ലോക 12ാം നമ്പര്‍ താരം പോണ്‍ടിപ് (തായ്ലന്‍ഡ്), ബൂണ്‍സക് പൊണ്‍സാന (തായ്ലന്‍ഡ്), ഇന്ത്യന്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, സൗരഭ് വര്‍മ, രുത്വിക ശിവാനി ഗദ്ദെ, പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി എന്നിവരാണ് ടീം അംഗങ്ങള്‍.
ബംഗളൂരുവില്‍ നടന്ന ടീം പ്രഖ്യാപന ചടങ്ങില്‍ ഉടമകളായ സചിന്‍ ടെണ്ടുല്‍കര്‍, അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്, വി. ചാമുണ്ഡേശ്വരനാഥ്, ബാഡ്മിന്‍റണ്‍ കോച്ച് പുല്ളേല ഗോപിചന്ദ് എന്നിവര്‍ സംസാരിച്ചു. കോച്ച് അരവിന്ദ് ഭട്ട് ടീം പ്രഖ്യാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.