ചൈന ഒാപൺ: ശ്രീകാന്ത് പ്രീക്വാർട്ടറിൽ; പ്രണോയിക്ക് തോൽവി
text_fieldsഫുസോ: ചൈനീസ് ഒാപണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അഞ്ചാം സീഡായ താരം ഫ്രാൻസിെൻറ ലുകാസ് കൊർവീയെ 21-12, 21-16 സ്കോറുകൾക്കാണ് തോൽപിച്ചത്. എച്ച്.എസ് പ്രണോയ് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജോനാഥൻ ക്രൈസ്റ്റിനോട് തോറ്റ് ടൂർണമെൻറിൽനിന്നും പുറത്തായി.
സ്കോർ: 11-21, 14-21. പ്രണോയിയോടൊപ്പം മറ്റൊരു ഇന്ത്യൻ താരമായ വൈഷ്ണവ് റെഡ്ഡിയും തോറ്റു. തായ്ലൻഡ് താരം ചൊവോങ്ങിനോട് 12-21, 16-21നാണ് റെഡ്ഡി തോറ്റത്. മിക്സഡ് ഡബിൾസിൽ റാൻകിറെഡ്ഡി-അശ്വനി പൊന്നപ്പ സഖ്യം മലേഷ്യൻ സഖ്യത്തോട് തോറ്റു പുറത്തായി. നേരത്തേ, വനിതകളിൽ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.