Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2018 12:27 AM GMT Updated On
date_range 20 Sep 2018 12:27 AM GMTചൈന ഒാപൺ: ശ്രീകാന്ത് പ്രീക്വാർട്ടറിൽ; പ്രണോയ് പുറത്ത്
text_fieldsbookmark_border
ചാങ്സു: ചൈന ഒാപൺ ബാഡ്മിൻറൺ സിംഗ്ൾസിൽ ഇന്ത്യൻ പ്രതീക്ഷയായ കിടംബി ശ്രീകാന്തിന് ജയം. ഏഴാം സീഡായ ശ്രീകാന്ത് ഡെൻമാർക്കിെൻറ എതിരാളി റാസ്മസ് ഗെംകെയെ 21-9, 21-19ന് മറികടന്ന് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. തായ്ലൻഡിെൻറ സുപ്പന്യു അവിഹിങ്സാനോൺ ആണ് അടുത്ത മത്സരത്തിലെ എതിരാളി. മലയാളിതാരം എച്ച്.എസ്. പ്രണോയ് ഹോേങ്കാങ്ങിെൻറ ആംഗസ് ലോങ്ങിനോട് തോറ്റു. കാര്യമായി ചെറുത്തുനിൽക്കാനാവാതെയാണ് പ്രണോയ് ടൂർണമെൻറിൽനിന്ന് പുറത്തേക്ക് വഴിതുറന്നത്. സ്കോർ 21-16, 21-12.
മിക്സ്ഡ് ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സാത്വിക് സായ്രാജ് റങ്കിറെഡ്ഡി സഖ്യം കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാക്കളായ ഇംഗ്ലണ്ടിെൻറ മാർകസ് എല്ലിസ്-ലോറൻ സ്മിത്ത് സഖ്യത്തെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു ജയം. സ്കോർ 21-13, 20-22, 21-17. ചൈനയുടെ ടോപ്സീഡുകളായ ഷെങ് സ്വിവെയ്-ഹുവാങ് യാഖിയോങ് സഖ്യമാണ് എതിരാളികൾ. വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി, പുരുഷ ഡബ്ൾസിൽ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യവും തോറ്റ് പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story