ഫ്രഞ്ച് ഓപൺ: ശ്രീകാന്ത്, കശ്യപ്, സമീർ പുറത്ത്
text_fieldsപാരിസ്: ഫ്രഞ്ച് ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ പുരുഷ വിഭാഗം സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്ത്, പ ി. കശ്യപ്, സമീർ വർമ എന്നിവർ ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി.
ആദ്യ ഗെയിം സ്വന്തമാക്കിയ ശ്രീകാന്ത് അടുത്ത ര ണ്ടെണ്ണം വിട്ടുനൽകി ചൈനീസ് തായ്പേയിയുടെ ലോക രണ്ടാം നമ്പർ താരം ചൗ ടിയൻ ചെനിനോട് തോൽവി വഴങ്ങുകയായിരുന്നു. സ്കോർ: 21-15, 7-21, 14-21. ചൗവിനെതിരെ ശ്രീകാന്തിെൻറ തുടർച്ചയായ നാലാം തോൽവിയാണിത്.
83 മിനിറ്റ് നീണ്ട പോരാട്ടത്തിൽ സമീർ ലോക 13ാം നമ്പർ താരമായ ജപ്പാെൻറ കെൻറ നിഷിമോട്ടയോട് പൊരുതിത്തോൽക്കുകയായിരുന്നു. ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും 22-20, 18-21, 18-21ന് താരം പരാജയപ്പെടുകയായിരുന്നു.
പി. കശ്യപ് ഹോങ്കോങ്ങിെൻറ ലേങ് ആൻഗസിനോട് അനായാസം കീഴടങ്ങി (11-21, 9-21). മിക്സഡ് ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സാത്വിക്സായ്രാജ് റാങ്കിറെഡ്ഡി സഖ്യം നാലാം സീഡായ കൊറിയൻ താരങ്ങളോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു പുറത്തായി (17-21, 18-21).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.