Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 4:59 AM IST Updated On
date_range 2 Feb 2018 4:59 AM ISTഇന്ത്യ ഒാപൺ: കശ്യപും സമീറും ക്വാർട്ടറിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യ ഒാപൺ സൂപ്പർ സീരീസ് ബാഡ്മിൻറണിൽ പി. കശ്യപും സമീർ വർമയും ക്വാർട്ടറിൽ പ്രവേശിച്ചു. ശ്രേയൻസ് ജയ്സ്വാളിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തോൽപിച്ചാണ് കശ്യപ് മൂന്നാം റൗണ്ടിലേക്ക് കുതിച്ചത് (സ്കോർ: 21-19, 19-21, 21-12). പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ സമീർ വർമ 1.20 മണിക്കൂർ നീണ്ടുനിന്ന മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് വിജയം കണ്ടത്.
മുൻ ലോക മൂന്നാം നമ്പർ താരം ഇന്തോനേഷ്യയുടെ ടോമി സുഗിയാർത്തോയായിരുന്നു എതിരാളി (സ്കോർ: 21-18, 19-21, 21-17). അതേസമയം, സ്വീഡ് ചെയ്യപ്പെടാത്ത മിക്സഡ് ഡബ്ൾസ് ജോടികളായ അശ്വിനി പൊന്നപ്പയും സാത്വിക്സായ്രാജ് രങ്കിറെഡ്ഡിയും മൂന്നാം റൗണ്ടിലെത്തി. മലേഷ്യൻ താരങ്ങളായ ടാൻ കിയാൻ മെങ്ക്-ലായ് പെയ് ജിങ് ജോടികളെ 21-16, 15-21, 23-21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം തകർത്തത്. പ്രണവ് ജെറി-സിക്കി റെഡ്ഡി സഖ്യവും ക്വാർട്ടറിൽ ഇടംപിടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story