ഇന്ത്യ ഓപൺ: കിരീടം കൈവിട്ട് ശ്രീകാന്ത്
text_fieldsന്യൂഡൽഹി: ഒന്നര വർഷത്തിലേറെ നീണ്ട കിരീട വരൾച്ചക്ക് സ്വന്തം മണ്ണിൽ അന്ത്യം കുറിക്ക ാനുള്ള അവസരം കളഞ്ഞുകുളിച്ച് കിഡംബി ശ്രീകാന്ത്. ഇന്ത്യ ഓപൺ ബാഡ്മിൻറൺ പുരുഷ സിംഗ ്ൾസ് ഫൈനലിൽ മുൻ ലോകചാമ്പ്യനായ ഡെന്മാർക്ക് താരം വിക്ടർ അക്സൽസന് മുന്നിൽ ശ്ര ീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവു പറഞ്ഞു. സ്കോർ 7-21, 20-22.
2017ലെ ഫ്രഞ്ച് ഒാപൺ കിരീടനേട്ടത്തിനുശേഷം ആദ്യമായാണ് ശ്രീകാന്ത് ഫൈനലിൽ കടക്കുന്നത്. എന്നാൽ, കിരീടപ്പോരാട്ടത്തിൽ സെമിവരെ നടത്തിയതിെൻറ നിഴൽമാത്രമായി ഒതുങ്ങി. ആദ്യ ഗെയിമിൽ തുടക്കത്തിൽ ഒപ്പംനിന്നെങ്കിലും 11-7ന് അക്സൽസൻ മുന്നേറിയതോടെ കളി കൈവിട്ടു. അബദ്ധങ്ങളും പിഴവുകളും ആവർത്തിച്ചപ്പോൾ തുടർച്ചയായി 10 പോയൻറുകളാണ് അക്സൽസൻ നേടിയത്. ലോങ്റാലിയിലും റിേട്ടണിലും ബാക്ഹാൻഡിലും പതറിയതോടെ ശ്രീകാന്തിന് തൊട്ടതെല്ലാം നഷ്ടമായി. അക്സൽസനെപ്പോലും ഞെട്ടിച്ച് ഒന്നാം ഗെയിമിൽ അനായാസ ജയം.
രണ്ടാം ഗെയിം തുടക്കത്തിലും ശ്രീകാന്ത് പിന്നിലായിരുന്നു (1-5). എന്നാൽ, തുടർച്ചയായി മൂന്ന് പോയൻറുമായി ഇന്ത്യൻതാരം തിരിച്ചെത്തി. ആദ്യ ഗെയിമിൽ കണ്ടതിനെക്കാൾ മികച്ച കരുത്തുകാട്ടിയെങ്കിലും വെല്ലുവിളിക്കാനുള്ള ശേഷിയൊന്നും ശ്രീകാന്തിനില്ലായിരുന്നു. ഇടവേളക്ക് പിരിയുേമ്പാൾ അക്സൽസൻ 11-9ന് മുന്നിൽ. പിന്നീട് ശ്രീകാന്ത് 12-12ന് ഒപ്പമെത്തിയെങ്കിലും സ്മാഷുകളുടെ കരുത്തിൽ ഡാനിഷ് താരം കുതിച്ചു.
ഒടുവിൽ ടൈബ്രേക്കറിലെത്തിയെങ്കിലും സ്മാഷും മൂർച്ചയുള്ള റിേട്ടണും ആയുധമാക്കി 22-20ന് ഡെന്മാർക് താരം കളിജയിച്ചു. 2017ലെ ചാമ്പ്യനായ വിക്ടർ അക്സൽസെൻറ രണ്ടാം ഇന്ത്യ ഒാപൺ കിരീടമാണിത്. വനിതകളിൽ ചൈനയുടെ ഹി ബിങ്ജിയാവോയെ തോൽപിച്ച് തായ്ലൻഡിെൻറ രച്നോക് ഇൻറാനൻ (21-15, 21-15) കിരീടം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.