ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല ടീം ഇന്ത്യ- ഗോപീചന്ദ്
text_fieldsഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിൻറൺ ടീം ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ലെന്നും മികച്ച പ്രതിഭകളുള്ള ടീമാണിതെന്നും ദേശീയ കോച്ച് ഗോപീചന്ദ്. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിൻറൺ വ്യക്തിഗത പ്രകടനങ്ങളോടൊപ്പം ടീം ഇനത്തിലെ സ്വർണനേട്ടത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കോച്ച്.
‘‘ മുമ്പ് ഒന്നോ രണ്ടോ താരങ്ങളെ മാത്രം ഉൗന്നിയായിരുന്നു ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിരുന്നത്. അവർ പത്തും ഇരുപതും വർഷങ്ങളോളം കോർട്ടിലുണ്ടാവും. എന്നാൽ ഇന്ന് അത്മാറി. ഒാരോ താരങ്ങളും ഒന്നിനൊന്നു മെച്ചമാണ്. ടീമിലെ ഒരോരുത്തരും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. ബാഡ്മിൻറണിൽ ഇന്ത്യയുടെ വളർച്ചയാണിത് കാണിക്കുന്നത്’’^ ഗോപീചന്ദ് പറഞ്ഞു.
ഇന്ത്യൻ പോരാട്ടമായ വനിത സിംഗ്ൾസിൽ സൈന നെഹ്വാൾ സ്വർണവും സിന്ധു വെള്ളിയും നേടിയപ്പോൾ, പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് വെള്ളിയും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.