ഇന്തോനേഷ്യൻ ഒാപൺ: ശ്രീകാന്ത് ഫൈനലിൽ; പ്രണോയ് പുറത്ത്
text_fieldsജകാർത്ത: ഇന്തോനേഷ്യൻ ഒാപൺ ബാഡ്മിൻറണിൽ ലോകതാരങ്ങളെ കശക്കിയെറിഞ്ഞ് കുതിച്ച മലയാളിതാരം എച്ച്.എസ്. പ്രണോയിക്ക് ജപ്പാൻകാരെൻറ മുന്നിൽ സഡൻെഡത്ത്. ശനിയാഴ്ച നടന്ന ഒന്നാം സെമിയിൽ ജപ്പാെൻറ കസുമാസ സാക്കിയാണ് പ്രണോയിയുടെ മോഹങ്ങൾ 21-17, 26-28, 18-21 സ്കോറിന് അവസാനിപ്പിച്ചത്. അതേസമയം, മറ്റൊരു ഇന്ത്യൻതാരം കെ. ശ്രീകാന്ത് ലോക ഒന്നാം നമ്പർ ദക്ഷിണ കൊറിയയുടെ സൺവാൻ ഹൊയെ വീഴ്ത്തി ഫൈനലിൽ ഇടംപിടിച്ചു.
21-15, 18--21 24--22 സ്കോറിനായിരുന്നു ശ്രീകാന്തിെൻറ ജൈത്രയാത്ര. ശ്രീകാന്ത് ജയിക്കുകയും പ്രേണായ് പുറത്താവുകയും ചെയ്തതോടെ പുരുഷ സിംഗ്ൾസിലെ ഇന്ത്യൻ കിരീടപ്പോരാട്ടമെന്ന മോഹവും പൊലിഞ്ഞു. പ്രണോയിയെ തോൽപിച്ച ജപ്പാൻ താരം കസുമാസ സാക്കിയാവും ഫൈനലിൽ ശ്രീകാന്തിെൻറ എതിരാളി. ശ്രീകാന്തിെൻറ നാലാം സൂപ്പർ സീരീസ് ഫൈനലാണിത്. 2014ൽ ചൈനീസ് ഒാപണിലും 2015ൽ ഇന്ത്യൻ ഒാപണിലും കിരീടം ചൂടിയ ശ്രീകാന്ത് സിംഗപ്പൂർ ഒാപണിൽ റണ്ണേഴ്സ്അപ്പായിരുന്നു.
‘ജെയൻറ് കില്ലർ’ എന്ന വിളിപ്പേരുമായി സെമിഫൈനൽവരെയെത്തിയ പ്രണോയിെയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു കസുമാസ സാക്കി തോൽപിച്ചത്. ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ ലീ ചോങ് വെയെ പ്രീക്വാർട്ടറിലും ഒളിമ്പിക്സ്-ലോക ചാമ്പ്യൻ ചെൻ ലോങ്ങിനെ ക്വാർട്ടറിലും അട്ടിമറിച്ചായിരുന്നു പ്രണോയിയുടെ കുതിപ്പ്. 2013ലും ഇൗ എതിരാളിതന്നെയായിരുന്നു പ്രണോയിയുടെ വഴിമുടക്കിയായത്.
ആദ്യ സെറ്റിൽ തുടക്കംമുതേല ലീഡ് നേടി കുതിച്ച പ്രണോയ് ഒരു ഘട്ടത്തിൽ 11-6ന് മുന്നിലായിരുന്നു. അധികം വിയർക്കാതെ ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ കളിമാറി. ആദ്യം കണ്ട ജപ്പാൻകാരൻ സാക്കിയല്ലായിരുന്നു രണ്ടാം ഗെയിമിൽ. അടിമുടി ആവേശംനിറഞ്ഞ രണ്ടാം സെറ്റിൽ 5-1ന് പിന്നിൽ നിന്ന ശേഷം ഇന്ത്യൻതാരം പോയൻറ് വ്യത്യാസം കുറച്ച് തിരിച്ചുവന്നെങ്കിലും ഒരു പോയൻറിന് സാക്കി ലീഡ് നിലനിർത്തിനിന്നു. 21-22, 24-25 എന്ന നിലയിൽ നീങ്ങിയ മത്സരം അവസാനം 26-28ന് സാക്കി പിടിച്ചെടുത്തു. മൂന്നാം സെറ്റിൽ ഉൗർജം വീണ്ടും ആവാഹിച്ച് പൊരുതിയ സാക്കി പ്രണോയിയെ പിന്നിലാക്കി 18-21ന് സെറ്റ് പിടിച്ചെടുത്തതോടെ ഇന്ത്യൻതാരത്തിെൻറ സ്വപ്നങ്ങൾക്ക് സെമിയിൽ വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.