ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞപ്പട രാജ്യത്തെ മികച്ച ആരാധകർ
text_fieldsമുംബൈ: പ്രഥമ ‘ഇന്ത്യൻ ഒാഫ് ദി ഇയർ’ കായിക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വ്യക്തിഗത സ്പോർട്സിൽ മികച്ച പുരുഷ^വനിത താരങ്ങൾ ബാഡ്മിൻറണിൽനിന്ന്. ഇൗ വർഷം നാലു സൂപ്പർ സീരീസ് ബാഡ്മിൻറൺ കിരീടം സ്വന്തമാക്കിയ കിഡംബി ശ്രീകാന്ത് മികച്ച പുരുഷതാരമായപ്പോൾ, ഇന്ത്യൻ ഒാപൺ-കൊറിയൻ ഒാപൺ ജേത്രി പി.വി. സിന്ധു വനിത താരമായി.
ഇന്ത്യൻ ഫുട്ബാളിനെ അത്ഭുതപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ‘മഞ്ഞപ്പടയാണ്’ മികച്ച ആരാധകർക്കുള്ള പുരസ്കാരത്തിന് അർഹരായത്. അതിവേഗം 300 വിക്കറ്റ് ക്ലബിൽ അംഗമായ രവിചന്ദ്ര അശ്വിൻ ടീമുകളിൽനിന്നുള്ള ‘സ്പോർട്സ് മാൻ’ പുരസ്കാരം നേടിയപ്പോൾ വനിത ലോകകപ്പിൽ ഇന്ത്യെയ ഫൈനലിൽ വരെയെത്തിച്ച ക്യാപ്റ്റൻ മിഥാലി രാജ് ‘സ്പോർട്സ് വുമൺ’ പുരസ്കാരം നേടി.
മറ്റു പുരസ്കാരങ്ങൾ: ടീം ഒാഫ് ദി ഇയർ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം, കോച്ച് ഒാഫ് ദി ഇയർ: ബിശ്വേശ്വർ നന്ദി (ജിംനാസ്റ്റ് താരം ദീപ കർമാകറുടെ പരിശീലകൻ), എമർജിങ് സ്പോർട്സ് മാൻ-വുമൺ: നീരജ് ചോപ്ര, അതിഥി അശോക്. പ്രത്യേക ജൂറി അവാർഡ്-െപ്ലയർ ഒാഫ് ദി ഇയർ: സുനിൽ േഛത്രി, ക്ലബ് ഒാഫ് ദി ഇയർ: മുംബൈ എഫ്.സി, നിർണായക പ്രകടനം: ഹാർദിക് പാണ്ഡ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.