ജപ്പാൻ ഒാപൺ: സിന്ധു, സായ് പ്രണീത് ക്വാർട്ടറിൽ; പ്രണോയ് പുറത്ത്
text_fieldsടോക്യോ: ജപ്പാൻ ഒാപൺ ബാഡ്മിൻറണിൽ പി.വി. സിന്ധുവും ബി. സായ് പ്രണീതും ക്വാർട്ടറിലേക ്ക് മുന്നേറിയപ്പോൾ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ അട്ടിമറികുതിപ്പിന് അന്ത്യമായി. അഞ്ചാം സീഡായ സിന്ധു ജപ്പാെൻറ അയാ ഒഹോരിയോട് ഒരു സെറ്റിന് പിന്നിട്ടുനിന്നശേഷമാണ് ജയിച്ചുകയറിയത്. സ്കോർ: 11-21, 21-10, 21-13. പുരുഷ സിംഗ്ൾസിൽ ജപ്പാെൻറ കാൻറ സുനെയാമയെ 21-13, 21-16ന് തോൽപിച്ചാണ് സായ്പ്രണീത് ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.
ഇന്ത്യയുടെ മുൻ ലോക ഒന്നാം നമ്പർതാരം കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചെത്തിയ പ്രണോയിക്ക് ഡെന്മാർക്കിെൻറ റാസ്മസ് ഗെമ്കേയുടെ മുന്നിൽ അടിപതറി (9-21, 15-21). ചെൻ സിയാവോ (ചൈന) x അകാനെ യമാഗുച്ചി (ജപ്പാൻ) മത്സര വിജയികളുമായാണ് സിന്ധുവിെൻറ അടുത്ത മത്സരം. ഇന്തോനേഷ്യയുടെ ടോമി സുഗിയാർതോയാണ് സായ്പ്രണീതിെൻറ അടുത്ത എതിരാളി.
പുരുഷ ഡബ്ൾസിൽ സാത്വിക് സായ്രാജ് രാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തി. ചൈനയുടെ കായ് സിയാങ്-ചെങ് ലിയു ജോടിയെ 15-2, 21-11, 21-19 തോൽപിച്ചു. മിക്സഡ് ഡബ്ൾസിൽ രാങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.