ജപ്പാൻ ഒാപൺ: സിന്ധു, ശ്രീകാന്ത്, പ്രണോയ് രണ്ടാം റൗണ്ടിൽ
text_fieldsടോക്യോ: ജപ്പാൻ ഒാപണിൽ ഇന്ത്യൻ ടോപ് സീഡുകളായ പി.വി. സിന്ധു, കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർക്ക് ജയത്തോടെ തുടക്കം. ചൊവ്വാഴ്ച തുടങ്ങിയ ടൂർണമെൻറിൽ ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്ഥാനക്കാരി സിന്ധു 21-17, 7-21, 21-13ന് ജപ്പാൻകാരി സയാക തകാഹാഷിയെ തോൽപിച്ചു.
ചൈനയുടെ ഫാൻജി ഗാവോയാണ് അടുത്ത മത്സരത്തിൽ സിന്ധുവിെൻറ എതിരാളി. ഇന്ത്യൻ താരം വൈഷ്ണവി റെഡ്ഡിയെ 21-10-21-8ന് തോൽപിച്ചാണ് ചൈനീസ് താരം രണ്ടാം റൗണ്ടിലെത്തിയത്. പുരുഷ സിംഗ്ൾസിൽ പ്രണോയ് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവും ഇന്തോനേഷ്യയുടെ പ്രധാന താരവുമായ ജോനാഥൻ ക്രൈസ്റ്റിനെ തകർത്താണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ: 21-18, 21-17.
മറ്റൊരു ഇന്തോനേഷ്യൻ താരം ആൻറണി സിൻസുക ഗിൻറിങ്ങിനെതിരെയാണ് പ്രണോയുടെ അടുത്ത പോരാട്ടം. അതേസമയം, ശ്രീകാന്ത് ചൈനയുടെ യുക്സിയാങ് ഹുവാങ്ങിനെ 21-13, 21-15 സ്കോറുകൾക്ക് തോൽപിച്ചാണ് രണ്ടാം റൗണ്ടിൽ കടന്നത്. ഹോംേങ്കാങ്ങിെൻറ വിൻസെൻറ് വോങ് വിങ്ങാണ് ശ്രീകാന്തിെൻറ അടുത്ത എതിരാളി. മറ്റൊരു ഇന്ത്യൻ താരമായ സമീർ വർമ ആദ്യ റൗണ്ടിൽ തന്നെ തോറ്റുപുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.