ആസ്ട്രേലിയൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ: ശ്രീകാന്ത് സെമിയിൽ; സിന്ധു, സൈന വീണു
text_fieldsസിഡ്നി: ആസ്ട്രേലിയൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിദംബി ശ്രീകാന്ത് സെമിഫൈനലിൽ കടന്നു. ഇന്ത്യൻ ക്വാർട്ടർ ഫൈനലിൽ സായ് പ്രണീതിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയായിരുന്നു ശ്രീകാന്തിെൻറ മുന്നേറ്റം. സ്കോർ: 25-23, 21-17. അതേസമയം, വനിത വിഭാഗത്തിൽ ഇന്ത്യൻ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചു. നിലവിലെ ജേത്രി സൈന നെഹ്വാളും ഒളിമ്പിക് വെള്ളി മെഡൽ ജേത്രി പി.വി. സിന്ധുവും സെമി കാണാതെ പുറത്തായി.
ഇന്തോനേഷ്യൻ ഒാപൺ േജതാവ് ശ്രീകാന്തും സിംഗപ്പൂർ ഒാപൺ ജേതാവ് പ്രണീതും തമ്മിലുള്ള മത്സരം നേരിട്ടുള്ള സെറ്റുകളിൽ തീർന്നെങ്കിലും പോരാട്ടം ഏകപക്ഷീയമായിരുന്നില്ല.
കഴിഞ്ഞറൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയെ മലർത്തിയടിച്ചെത്തിയ ലോക 11ാം നമ്പറുകാരനായ ശ്രീകാന്ത് തുടക്കത്തിൽ 4-1ന് പിറകിലായെങ്കിലും തിരിച്ചടിച്ച് 11-10ന് മുന്നിലെത്തി. തുടർന്ന് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 20-17ൽ സെറ്റ് പോയൻറിലെത്തിയ ശ്രീകാന്തിനെ അവിടെ നിർത്തി പ്രണീത് തുടർച്ചയായ നാലു പോയൻറുമായി 21^20ന് മുന്നിലെത്തി. എന്നാൽ, തിരിച്ചുവന്ന ശ്രീകാന്ത് ഒടുവിൽ 25-23ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും 4-1ന് മുന്നിലെത്തിയ പ്രണീതിനെതിരെ 11-9ന് മുൻതൂക്കം േനടിയ ശ്രീകാന്ത് പിന്നീട് എതിരാളിക്ക് കാര്യമായ അവസരം നൽകാതെ 21-17ന് സെറ്റും മത്സരവും കരസ്ഥമാക്കുകയായിരുന്നു. സെമിയിൽ ചൈനയുടെ ലോക നാലാം നമ്പറുകാരൻ ഷീ യുഖി ആണ് ശ്രീകാന്തിെൻറ എതിരാളി. ഡെന്മാർക്കിെൻറ ഹാൻസ് ക്രിസ്റ്റ്യൻ വിറ്റിംഗസിനെ 21-17, 21-12നാണ് ഷീ യുഖി തോൽപിച്ചത്.
വനിത വിഭാഗത്തിൽ സിന്ധുവും സൈനയും മൂന്നു സെറ്റ് പോരാട്ടങ്ങളിലാണ് അടിയറവ് പറഞ്ഞത്. ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനെതിരെ ആദ്യ സെറ്റ് കരസ്ഥമാക്കുകയും രണ്ടാം സെറ്റിൽ മാച്ച് പോയൻറിലെത്തുകയും ചെയ്ത ശേഷമായിരുന്നു സിന്ധുവിെൻറ തോൽവി. സ്കോർ: 21-10, 2022, 16-21. തുടക്കത്തിൽ 8-7നും പിന്നീട് 13-7നും മുന്നിലെത്തിയ സിന്ധു അനായാസം ആദ്യ സെറ്റ് നേടി. രണ്ടാം സെറ്റിൽ സിന്ധു 11-8 ന് ലീഡെടുത്തെങ്കിലും തിരിച്ചുവന്ന സു യിങ് 16-13ന് മുന്നിലെത്തി.
എന്നാൽ, മികച്ച പോരാട്ടം നടത്തിയ ഇന്ത്യക്കാരി 20-19 മുൻതൂക്കവുമായി മാച്ച് പോയൻറിലെത്തി. പക്ഷേ മികച്ച രണ്ട് വിന്നറുകളിലൂടെ സെറ്റ് പിടിച്ച സു യിങ് മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. നിർണായകമായ അവസാന സെറ്റിൽ 8-4നും 14-10നും സിന്ധു ലീഡ് ചെയ്തെങ്കിലും അവസരത്തിനൊത്തുയർന്ന ലോക ഒന്നാം നമ്പർ താരത്തിനെതിരെ പിടിച്ചുനിൽക്കാനാവാതെ 16-21ന് സെറ്റും മത്സരവും അടിയറ വെച്ചു. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളുടെ പോരാട്ടത്തിൽ ചൈനയുടെ സുൻ യൂവിനോട് 17-21, 21-10, 17-21 തോറ്റാണ് സൈന പുറത്തായത്. ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ടാം സെറ്റ് പിടിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ സൈനക്ക് അടിപതറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.