കൊറിയൻ ഓപൺ: ശ്രീകാന്തും സമീറും മടങ്ങി; ഇന്ത്യൻ പോരാട്ടം അവസാനിച്ചു
text_fieldsസോൾ: കൊറിയൻ മാസ്റ്റേഴ്സ് ബാഡ്മിൻറണിൽ അവശേഷിച്ച ഇന്ത്യൻ താരങ്ങളും മടങ്ങി. പ ്രീക്വാർട്ടറിൽ കിഡംബി ശ്രീകാന്തും സമീർ വർമയുമാണ് ജയം കൈവിട്ട് പുറത്തായത്. ശ്രീകാ ന്ത് ജപ്പാെൻറ കാൻറ സുനിയാമയോട് 14-21, 19-21നും സമീർ വർമ ദക്ഷിണ കൊറിയയുടെ കിം ഡൊംഗുനിനോട് 21-19, 21-12നുമാണ് തോൽവി സമ്മതിച്ചത്. ഏകപക്ഷീയമായിരുന്നു ഇരു കളികളും.
തുടരെ ആറു പോയൻറ് കൈവിട്ട് കളി തുടങ്ങിയ ശ്രീകാന്ത് ഒരുഘട്ടത്തിലും എതിരാളിക്കുമുന്നിൽ പോരാട്ടവീര്യം പുറത്തെടുത്തില്ല. രണ്ടാം സെറ്റിൽ നാലു പോയൻറ് വ്യത്യാസം എതിരാളിക്ക് സമ്മാനിച്ച് തുടങ്ങിയ താരം കിണഞ്ഞുശ്രമിച്ചെങ്കിലും കളി കൈവിട്ടിരുന്നു.
ഒന്നാം റൗണ്ടിൽ സഹോദരൻ സൗരഭ് വർമയെ വീഴ്ത്തിയതിെൻറ തുടർച്ചയായാണ് സമീർ വർമയെയും ദക്ഷിണ കൊറിയയുടെ എതിരാളി വീഴ്ത്തിയത്. ആദ്യ ഗെയിമിൽ മികച്ച പ്രകടനവുമായി പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം സെറ്റിൽ സമീർ ദയനീയമായി വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.