വിഖ്യാത ബാഡ്മിൻറൺ താരം ലീ ചോങ് വെയ് വിരമിച്ചു
text_fieldsപുത്രജയ (മലേഷ്യ): വിഖ്യാത ബാഡ്മിൻറൺ താരം മലേഷ്യയുടെ ലീ ചോങ് വെയ് വിരമിക്കൽ പ്ര ഖ്യാപിച്ചു. മൂക്കിൽ അർബുദം ബാധിച്ചതിനെ തുടർന്നാണ് 36കാരനായ താരം റാക്കറ്റ് താഴെവെക ്കുന്നത്. കഴിഞ്ഞവർഷം അർബുദം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ തുടങ്ങിയശേഷം കോർ ട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇൗവർഷം ഏപ്രിൽ മുതൽ ലീ ച ോങ് വെയ്ക്ക് പരിശീലനം നടത്താനായിട്ടില്ല. ഇതോടെ അടുത്ത വർഷത്തെ ടോക്യോ ഒളിമ്പിക്സ് നഷ്ടമാവുമെന്ന് ഉറപ്പായതോടെയാണ് വിരമിക്കൽ പ്രഖ്യാപനം.
ഒളിമ്പിക് സ്വർണവും ലോകചാമ്പ്യൻഷിപ്പും നേടാത്ത ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് ലീ ചോങ് വെയ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിഹാസ താരം ചൈനയുടെ ലിൻ ഡാൻ കാലത്ത് കളിക്കാൻ വിധിക്കപ്പെട്ട താരം എന്നതാണ് വെയ്ക്ക് വിനയായതെന്ന് വാദമുണ്ട്. ഡാനിനെ പലതവണ തോൽപിച്ചിട്ടുണ്ടെങ്കിലും നിർണായക മത്സരങ്ങളിൽ തോൽവിയായിരുന്നു വെയ്ക്ക് മിക്കപ്പോഴും.
2008, 12, 16 വർഷങ്ങളിൽ ഒളിമ്പിക്സ് ഫൈനലിലും 2011, 13, 15 ലോകചാമ്പ്യൻഷിപ് ഫൈനലുകളിലും ലീ േചാങ് വെയ് തോറ്റു. 2008, 12 ഒളിമ്പിക് ഫൈനലുകളിലെ തോൽവിക്ക് 16ൽ സെമിയിൽ ലിൻ ഡാനിനോട് കണക്കുതീർത്തെങ്കിലും ഫൈനലിൽ മറ്റൊരു ചൈനക്കാരൻ ചെൻ ലോങ്ങിനോട് തേൽക്കാനായിരുന്നു ലീ ചോങ് വെയ്യുടെ വിധി. ലോകചാമ്പ്യൻഷിപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. 2011, 13ലും ലിൻ ഡാനിനോടും 15ൽ ചെൻ ലോങ്ങിനോടും പരാജയപ്പെട്ടു.
അതേസമയം, ഒാൾ ഇംഗ്ലണ്ട് ഒാപണിൽ നാലു തവണയും കോമൺവെൽത്ത് ഗെയിംസിൽ അഞ്ചു വട്ടവും (മൂന്ന് സിംഗിൾസ്, രണ്ട് ടീം സ്വർണങ്ങൾ) ജേതാവായിട്ടുണ്ട് ലീ ചോങ് വെയ്. 348 ആഴ്ച ലോക ഒന്നാം നമ്പർ സ്ഥാനം അലങ്കരിച്ച വെയ് 2008 മുതൽ 2013 വരെ തുടർച്ചയായ ആറു വർഷങ്ങളിൽ സീസൺ അവസാനം ലോക ഒന്നാം നമ്പർ താരമായിരുന്നു. കരിയറിൽ 705 വിജയവും 69 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.