മലേഷ്യ ഒാപൺ: ശ്രീകാന്തും പുറത്ത്
text_fieldsക്വാലാലംപുർ: മലേഷ്യ ഒാപൺ ബാഡ്മിൻറണിൽ ഇന്ത്യൻ പ്രതീക്ഷയായ ശ്രീകാന്ത് ക്വാർട്ടറ ിൽ തോറ്റ് പുറത്ത്. ഒളിമ്പിക് ചാമ്പ്യനായ ചൈനയുടെ ചെൻലോങ്ങിനോടാണ് നേരിട്ടുള്ള സെ റ്റുകളിൽ ശ്രീകാന്ത് വീണത്- സ്കോർ 18-21, 19-21. അടുത്തിടെ ഇന്ത്യ ഒാപണിൽ മിന്നുംപ്രകടനവു മായി ഫൈനൽവരെയെത്തിയ ശ്രീകാന്ത് ഇന്നലെ ഇരു സെറ്റുകളിലും മോശമല്ലാതെ പൊരുതിയിട്ടും തോൽവി വഴങ്ങുകയായിരുന്നു.
ആദ്യ സെറ്റ് 16-11ന് മുന്നിൽനിന്നശേഷം തുടരെ പോയൻറുകൾ നഷ്ടപ്പെടുത്തി 18-21ന് കൈവിെട്ടങ്കിൽ രണ്ടാംസെറ്റിൽ ജയത്തിനരികെനിന്നാണ് ഒടുവിൽ കലമുടച്ചത്. തുടക്കംപാളിയ രണ്ടാം സെറ്റിൽ 7-11ന് പിന്നിൽനിൽക്കെ ഉജ്ജ്വലമായി തിരിച്ചടിച്ച് ഒപ്പം പിടിച്ച ശ്രീകാന്ത്, 19-19 വരെ കൊണ്ടും കൊടുത്തും പൊരുതി.
ഒടുവിൽ ചെൻലോങ് സെറ്റും കളിയും പിടിക്കുകയായിരുന്നു. 2017ൽ ആസ്ട്രേലിയൻ ഒാപണിെലാഴികെ അവസാനമായി മുഖാമുഖം നിന്ന അഞ്ചിൽ നാലും ജയിച്ച ആത്മവിശ്വാസവുമായാണ് ഇന്നലെ ഇന്ത്യൻ സൂപ്പർതാരം ഇറങ്ങിയിരുന്നത്. ആക്രമണത്തെക്കാൾ പ്രതിരോധത്തിന് പ്രാധാന്യം നൽകി അനായാസമായി റാക്കറ്റേന്തിയ ചൈനീസ് താരത്തിനു മുന്നിൽ അടവുകൾ ഒന്നൊഴിയാതെ പരാജയപ്പെട്ടാണ് എട്ടാം സീഡായ ശ്രീകാന്ത് തോൽവി ചോദിച്ചുവാങ്ങിയത്. പി.വി. സിന്ധു കഴിഞ്ഞദിവസം തോറ്റുപുറത്തായിരുന്നു. ഇതോടെ, മലേഷ്യ ഒാപണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.