കശ്യപ് x പ്രണോയ്; യു.എസ് ഒാപണിൽ ഇന്ത്യൻ ഫൈനൽ
text_fieldsആൻഹേം (കാലിഫോർണിയ): യു.എസ് ഒാപൺ ബാഡ്മിൻറൺ ഗ്രാൻഡ് പ്രീ പുരുഷ വിഭാഗത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ നേർക്കുേനർ. കൊറിയയുടെ ലോകതാരമായ ക്വാങ് ഹേ ഹോയെ (15-21, 21-15, 21-16) തോൽപിച്ച് പി. കശ്യപ് ഫൈനലിൽ ഇടംപിടിച്ചപ്പോൾ, വിയറ്റ്നാമിെൻറ ടിൻ മിൻഹ് എൻഗ്യൂനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് പ്രണോയ് യോഗ്യത നേടി. സ്കോർ: 21-14, 21-19.
ഇൗ സീസണിൽ രണ്ടാം തവണയാണ് ഇന്ത്യൻ താരങ്ങൾ ഇൻറർനാഷനൽ ചാമ്പ്യൻഷിപ്പിൽ നേർക്കുനേർ വരുന്നത്. ഏപ്രിലിൽ നടന്ന സിംഗപ്പൂർ ഒാപണിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്തും ബി. സായ് പ്രണീതും നേർക്കുനേർ വന്നിരുന്നു. പരിക്കുമൂലം സീസണിൽ തിരിച്ചടി നേരിട്ടിരുന്ന കശ്യപിെൻറയും പ്രണോയിയുടെയും ഗംഭീര തിരിച്ചുവരവാണിത്.
‘‘കൊറിയൻ താരത്തിനെതിരെ പോരാട്ടം കടുപ്പമായിരുന്നു. മികച്ച രീതിയിൽ ക്വാങ് ഹേ ഹോ തുടങ്ങിയെങ്കിലും മത്സരത്തിലേക്ക് ഞാൻ തിരിച്ചുവരുകയായിരുന്നു’’ - കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് പേരുപ്പള്ളി കശ്യപ് മത്സരശേഷം പ്രതികരിച്ചു. എന്നാൽ, പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾക്ക് അടിതെറ്റി. ഇന്ത്യയുടെ മനു അത്രി-സുമേഷ് റെഡ്ഡി സഖ്യം മികച്ച പോരാട്ടത്തിനൊടുവിൽ ചൈനയുടെ ലൂചിങ്^യങ് പോ ഹാനിനോട് തോറ്റു പുറത്താവുകയായിരുന്നു. സ്കോർ: 12-21, 21-12, 20-22.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.