ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: സൈന, ശ്രീകാന്ത്, സായ് പ്രണീത് പ്രീക്വാർട്ടറിൽ
text_fields
ലണ്ടൻ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് സിംഗ്ൾസ് പോരാട്ടം മുറുകവെ അരയും തലയും മുറുക്കി ഇന്ത്യൻ ജൈത്രയാത്ര. പുരുഷ-വനിതാ സിംഗ്ൾസിലായി കെ. ശ്രീകാന്ത്, സായ് പ്രണീത്, സൈന നെഹ്വാൾ എന്നിവർ പ്രീക്വാർട്ടറിൽ കടന്നു. ഒന്നാം റൗണ്ടിൽ ബൈ നേടി ആദ്യ മത്സരത്തിനിറങ്ങിയ സൈന നെഹ്വാൾ സ്വിറ്റ്സർലൻഡുകാരിയായ സബ്രിന ജാക്വറ്റിനെ നേരിട്ടുള്ള സെറ്റിന് കീഴടക്കിയാണ് വിജയക്കുതിപ്പിന് തുടക്കമിട്ടത്.
33 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-11, 21-12 സ്കോറിലായിരുന്നു സൈനയുടെ ജയം. ‘‘ആദ്യ മത്സരമെന്ന നിലയിൽ നിർണായകമായിരുന്നു. സബ്രിന ശക്തയായ എതിരാളിയായെങ്കിലും വെല്ലുവിളിയില്ലാതെ ജയിച്ചുകയറാനായി’’ -ആദ്യ ജയത്തിനു പിന്നാലെ സൈന പറഞ്ഞു. കഴിഞ്ഞ ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പായ ഇന്ത്യൻ താരത്തിന് മൂന്നാം റൗണ്ടിൽ കാത്തിരിക്കുന്നത് ശക്തമായ വെല്ലുവിളിയാണ്. രണ്ടാം നമ്പറായ കൊറിയയുടെ സങ് ജി യുൻ ആണ് എതിരാളി. രണ്ടാം റൗണ്ടിൽ ഇന്ത്യക്കാരി തൻവി ലാദിനെ 21-9, 21-19 സ്കോറിന് വീഴ്ത്തിയാണ് സങ് പ്രീക്വാർട്ടറിലെത്തിയത്.
Good second round win today and very happy with my performance. #2ndround #WorldChampionships2017 #teamindia #believe #achieve pic.twitter.com/tca9xjCzS0
— Kidambi Srikanth (@srikidambi) August 23, 2017
പുരുഷ സിംഗിൾസിൽ എട്ടാം സീഡ് ശ്രീകാന്ത് കിഡംബി ഫ്രഞ്ചുകാരൻ ലൂകാസ് കോർവിയെയാണ് വീഴ്ത്തിയത്. 30 മിനിറ്റിൽ അവസാനിച്ച മത്സരത്തിൽ 21-9, 21-17 സ്കോറിനായിരുന്നു ശ്രീകാന്തിെൻറ ജയം. ആദ്യ ഗെയിം 12 മിനിറ്റിനുള്ളിൽ തീർത്ത ശ്രീ, രണ്ടാം ഗെയിമിൽ എതിരാളിക്ക് ചെറുത്തു നിൽക്കാനുള്ള അവസരംനൽകിയാണ് കളി തീർത്തത്. വ്യാഴാഴ്ച പ്രീക്വാർട്ടറിൽ 14ാം സീഡ് ആന്ദ്രെ അേൻറാൻസനാണ് എതിരാളി.
Another clinical performance from Srikanth Kidambi who is now unbeaten for 12 matches. Pre-quarters next! #2017BWC pic.twitter.com/2HtS7gkF4C
— BAI Media (@BAI_Media) August 23, 2017
15ാം സീഡുകാരനായ സായ് പ്രണീത് ഇന്തോനേഷ്യക്കാരൻ ആൻറണി സിനിസുകയോട് ആദ്യ ഗെയിമിൽ കീഴടങ്ങിയെങ്കിലും തുടർ ഗെയിം പിടിച്ച് പ്രീക്വാർട്ടറിൽ കടന്നു. സ്കോർ 14-21, 21-18, 21-19. അഞ്ചാം സീഡ് ചെൻ ലോങ്, നാലാം സീഡ് ഷി യുകി എന്നിവരും പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.