സൈനയും പ്രണോയിയും സെമിയിൽ പുറത്ത്
text_fieldsവുഹാൻ: ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ സാന്നിധ്യം അവസാനിപ്പിച്ച് സൈന നെഹ്വാളും മലയാളിതാരം എച്ച്.എസ്. പ്രണോയിയും സെമിയിൽ തോറ്റു പുറത്തായി. ചൈനീസ് തായ്പേയിയുടെ ലോക രണ്ടാം നമ്പർ താരവും നിലവിലെ േജത്രിയുമായ തായ് സൂ യിങ്ങിനോട് പൊരുതിയാണ് സൈന തോറ്റത്.
അത്യന്തം ആവേശകരമായ മത്സരത്തിൽ 25-27, 19-21 എന്ന സ്കോറിനാണ് സൈന അടിയറവ് പറഞ്ഞത്. ചൈനയുടെ ഒളിമ്പിക് ചാമ്പ്യനായ ചെൻ ലോങ്ങിനോടാണ് ലോക പത്താം നമ്പർ താരമായ പ്രണോയിയുടെ തോൽവി. ലോക രണ്ടാം നമ്പർ താരമായ കൊറിയയുടെ സോണ്‍ വാന്‍ ഹോയെ കീഴടക്കിയ ആത്മവിശ്വാസവുമായി ബാറ്റ് വീശിയ പ്രണോയിക്കെതിരായ മത്സരം വെറും 52 മിനിറ്റുകൾക്കുള്ളിൽ 16-21, 18-21 എന്ന സ്കോറിന് ചെൻ ലോങ് അവസാനിപ്പിച്ചു.
തായ്സുവെനെതിരായ 16 മത്സരങ്ങളിൽ സൈനയുടെ തുടർച്ചയായ എട്ടാം തോൽവിയാണിത്. ഇൗ സീസണിൽ ഇന്തോനേഷ്യൻ ഒാപൺ ഫൈനലിലും ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലും പരാജയപ്പെെട്ടങ്കിലും പുതുഉൗർജവും ആത്മവിശ്വാസവും കൈമുതലായുള്ള പുതിയൊരു സൈനയെയാണ് ഇൗ മത്സരത്തിനിടെ കോർട്ടിൽ കാണാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.