സിന്ധു ഫോർ ഗോൾഡ്
text_fieldsബേസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ തെൻറ തുടർച്ചയായ അഞ്ചാം മെഡൽ സ്വർണമാക്ക ുകയാണ് ഞായറാഴ്ച കലാശപ്പോരാട്ടത്തിൽ റാക്കേറ്റന്തുേമ്പാൾ ഇന്ത്യയുടെ സുവർ ണതാരം പുസർല വെങ്കട്ടരമണ സിന്ധുവിെൻറ ലക്ഷ്യം. കഴിഞ്ഞ അഞ്ചു ലോക ചാമ്പ്യൻഷിപ്പുകള ിൽ നാലു തവണയും സിന്ധുവിെൻറ പേരിനൊപ്പം മെഡൽ തിളക്കമുണ്ടായിരുന്നു. 2013ലും 2014ലും വെങ്ക ലം, 2017ലും 2018ലും വെള്ളി. ഇത്തവണ അത് സ്വർണമാക്കി മാറ്റുകയാണ് ഹൈദരാബാദുകാരിയുടെ ലക്ഷ് യം.
യു ഫെയിയെ
തരിപ്പണമാക്കി മുന്നേറ്റം
സെമിയിൽ ഒാൾ ഇംഗ്ലണ്ട് ജേത്രി ചൈന യുടെ നാലാം സീഡ് ചെൻ യു ഫെയിക്കെതിരെ മാരക ഫോമിലായിരുന്നു അഞ്ചാം സീഡായ സിന്ധു. കേവലം 40 മിനിറ്റിലായിരുന്നു ജയം. ക്വാർട്ടറിൽ ഏഷ്യൻ ചാമ്പ്യനും രണ്ടാം സീഡുമായ ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങിനെതിരെ പിറകിൽനിന്ന ശേഷം തിരിച്ചടിച്ച് ത്രസിപ്പിക്കുന്ന വിജയം നേടിയതിെൻറ ആവേശത്തിലിറങ്ങിയ സിന്ധുവിന് യു ഫെയ് എതിരാളിയേ ആയില്ല. രണ്ടു ഗെയിമുകളിലും ചൈനക്കാരിയെ അനങ്ങാൻ അനുവദിക്കാതെയായിരുന്നു 24കാരിയുടെ വിജയം.
യു ഫെയ്ക്കെതിരെ മുൻ മത്സരങ്ങളിൽ 5-3 മുൻതൂക്കവുമായി ഇറങ്ങിയ സിന്ധു തുടക്കത്തിലേ ആധിപത്യം നേടി. ബ്രേക്ക് സമയത്ത് 11-3ന് മുന്നിലായിരുന്ന സിന്ധു നാലു പോയൻറ്കൂടി മാത്രം വിട്ടുകൊടുത്ത് 11-7ന് അനായാസം ഗെയിം കൈക്കലാക്കി. രണ്ടാം ഗെയിമിൽ യു ഫെയ് തുടക്കത്തിൽ 3-3ന് ഒപ്പംപിടിച്ചെങ്കിലും ബ്രേക്ക് ആവുേമ്പാഴേക്കും സിന്ധു 11-7 ലീഡെടുത്തു. പിന്നീട് ഏഴു പോയൻറ്കൂടി വിട്ടുകൊടുത്തെങ്കിലും 21-14ന് സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി.
വെങ്കലത്തിളക്കത്തിൽ പ്രണീത്
ലോക ഒന്നാം നമ്പർ താരവും നിലവിലെ ജേതാവുമായ ജപ്പാെൻറ കെേൻറാ മൊമോട്ടക്കെതിരെ സെമിയിൽ ഇറങ്ങുേമ്പാൾ സായ് പ്രണീതിന് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പരമാവധി പൊരുതിനോക്കുക മാത്രമായിരുന്നു മുമ്പിലുള്ള വഴി. എന്നാൽ, മികച്ച ഫോമിലുള്ള മൊമോട്ട അതിനുപോലും അനുവദിച്ചില്ല. രണ്ടു ഗെയിമുകളിൽ 41 മിനിറ്റിനകം പ്രണീതിെൻറ കഥ കഴിഞ്ഞു. എന്നാലും ലോക 19ാം നമ്പർ താരമായ ഹൈദരാബാദുകാരന് ആശ്വസിക്കാം. കാരണം 36 വർഷത്തിനുശേഷമാണ് പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ലോകചാമ്പ്യൻഷിപ് മെഡൽ ലഭിക്കുന്നത്.
ആദ്യ ഗെയിമിെൻറ തുടക്കത്തിൽ പ്രണീത് 5-3 ലീഡ് നേടിയെങ്കിലും പതിയെ താളം കണ്ടെത്തിയ മെേമാട്ട ബ്രേക്ക് സമയമാവുേമ്പാഴേക്കും 11-10ന് മുന്നിൽ കടന്നു. പിന്നീട് ജപ്പാൻ താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മൂന്നു പോയൻറ്കൂടി മാത്രം വിട്ടുകൊടുത്ത് 21-13ന് ആദ്യ ഗെയിം പിടിച്ച മൊമോട്ട രണ്ടാം ഗെയിമിൽ കൂടുതൽ കരുത്താർജിച്ചു. മികച്ച നിയന്ത്രണത്തോടെ കളിച്ച ടോപ് സീഡ് 21-8ന് ഗെയിമും മത്സരവും വരുതിയിലാക്കി ഫൈനലിലേക്ക് കുതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.