ഫ്രഞ്ച് ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്
text_fieldsപാരിസ്: സൈനക്ക് പിന്നാലെ ഫ്രഞ്ച് ഒാപൺ ബാഡ്മിൻറണിൽനിന്ന് പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും പുറത്ത്. ഇതോടെ സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങളെല്ലാം സെമി കാണാതെ പുറത്തായി. മൂന്നാം സീഡുകാരിയായ സിന്ധു ചൈനയുടെ ഹെ ബിൻജിയാവോയോട് 13-21, 16-21 സ്കോറുകൾക്കാണ് തോറ്റത്.
ജൂലൈയിൽ ഇന്തോനേഷ്യൻ ഒാപണിലും ഹെ ബിൻജിയാവോയോട് സിന്ധു തോൽവി വഴങ്ങിയിരുന്നു. അഞ്ചാം സീഡ് ശ്രീകാന്ത്, ജപ്പാെൻറ കെേൻറാ മൊമോട്ടയോടാണ് തോറ്റത്. സ്കോർ: 16-21, 19-21. നേരേത്ത സൈന ചൈനീസ് തായ്പേയ് താരം തെയ് സു യിങ്ങിനോട് തോറ്റ് പുറത്തായിരുന്നു. അതേസമയം, ഇന്ത്യൻ പോരാട്ടമായ ഡബ്ൾസിൽ രാൻകിർ റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മനു അത്രി-ബി സുമീത് റെഡ്ഡി സഖ്യത്തെ തോൽപിച്ച് (21-17, 21-11) സെമിയിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.