സൈന പ്രീക്വാർട്ടറിൽ; ശ്രീകാന്തും മുന്നോട്ട്
text_fieldsനാൻജിയാങ്(ചൈന): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തിനും സൈന നെഹ്വാളിനും വിജയത്തുടക്കം. അനായാസമായിരുന്നു ഇരുവരുടെയും ജയം. സൈന തുർക്കിയുടെ ആലിയെ ഡെമിർബാഗിനെ 21-17-21-8 സ്കോറുകൾക്ക് തോൽപിച്ചപ്പോൾ, അയർലൻഡിെൻറ നഹാറ്റ് നഗൂയനെയാണ് (21-15, 21-16) ശ്രീകാന്ത് മടക്കി അയച്ചത്. നേരിട്ട് രണ്ടാം റൗണ്ടിലിടം നേടിയ സൈന ആദ്യജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. തായ്ലൻഡിെൻറ റാറ്റ്ച്ചനോക്ക് ഇൻതനോണാണ് അവസാന 16ൽ സൈനയുടെ എതിരാളി. 2013ലെ ലോകബാഡ്മിൻറൺ ചാമ്പ്യൻഷിപ് ജേതാവാണ് ഇൻതനോൺ.
അഞ്ചാം സീഡ് ശ്രീകാന്തിന് സ്പാനിഷ് താരം പാബ്ലോ അബിനാണ് രണ്ടാം റൗണ്ടിൽ എതിരാളി. കഴിഞ്ഞ ദിവസം സിംഗ്ൾസിൽ മറ്റു ഇന്ത്യൻ താരങ്ങളായ എച്ച്.എസ് പ്രണോയ്, സമീർ വർമ, സായ് പ്രണീത് എന്നിവരും ജയിച്ചിരുന്നു. നിലവിലെ റണ്ണറപ്പും ലോക മൂന്നാം നമ്പറുമായ പി.വി. സിന്ധു ബുധനാഴ്ച കോർട്ടിലിറങ്ങും. സിന്ധുവിനും നേരിട്ട് രണ്ടാം റൗണ്ടിലേക്ക് എൻട്രി ലഭിച്ചതാണ്.
മിക്സ്ഡ് ഡബിൾസിൽ സ്വാതിക് സെയ്രാജ്-അശ്വിനി െപാന്നപ്പ സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ജർമൻ താരങ്ങളായ മാർക് ലാംമ്സ്ഫസ്-ഇസബെൽ ഹെർട്രിബച്ച് സഖ്യത്തെ 10-21, 21-17, 21-18 സ്കോറിനാണ് തോൽപിച്ചത്. മലേഷ്യൻ ജോടികളായ ഗോ സൂൺ ഹോട്ട്- ജെമി ലെയ് സഖ്യത്തിനോടാണ് അടുത്ത റൗണ്ടിൽ സ്വാതിക് -അശ്വിനി സഖ്യം ഏറ്റു മുേട്ടണ്ടത്. അതേസമയം, മറ്റൊരു ഇന്ത്യൻ ജോടിയായ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സംഖ്യം ഇന്തോനേഷ്യക്കാരായ ഹാഫിസ് ഫൈസൽ-ഗ്ലോറിയ ഇമാനുവൽ സഖ്യത്തിനോട് തോറ്റു പുറത്തായി. സ്കോർ: 16-21, 4-21,
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അർജുൻ എം.ആർ-രാമചന്ദ്രൻ ഷോൽക് ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായി. മലേഷ്യൻ ടീമിനോട് 14-21, 15-21നാണ് തോറ്റത്. മറ്റൊരു പുരുഷ ജോടിയായ തരുൺ കോന-സൗരഭ് ശർമ സഖ്യവും ആദ്യ റൗണ്ടിൽ തന്നെ തോറ്റു. ഹോേങ്കാങ്ങിെൻറ സഖ്യത്തോട് 20-21, 21-18, 17-21 സ്കോറിനാണ് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.