വിയറ്റ്നാം ഒാപൺ: സൗരഭ് വർമക്ക് കിരീടം
text_fieldsഹോചിമിൻ സിറ്റി: വിയറ്റ്നാം ഒാപൺ ബാഡ്മിൻറൺ കിരീടം ഇന്ത്യയുടെ സൗരഭ് വർമക്ക്. ഫൈ നലിൽ ചൈനയുടെ സൺ ഫെയ് സിയാങ്ങിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ അടിയറവു പറയിച്ചാണ് സൗരഭ് ജേതാവായത്. സ്കോർ 21-12, 17-21, 21-14.
സീസണിൽ ഹൈദരാബാദ് ഒാപണും, സ്ലൊവേനിയൻ ഇൻറർനാഷനലും നേടിയ ഇന്ത്യൻ താരത്തിെൻറ മൂന്നാം കിരീടനേട്ടമാണിത്. ബാഡ്മിൻറൺ റാങ്കിങ്ങിൽ 38ാം സ്ഥാനത്തുള്ള സൗരഭിന് വരാനിരിക്കുന്ന ടൂർണമെൻറുകളിൽ നിർണായകമാണ് വിയറ്റ്നാമിലെ ജയം. ബാഡ്മിൻറൺ ഫെഡറേഷൻ ടൂർണമെൻറുകളിൽ ഗ്രേഡ് രണ്ട് ലെവൽ ആറ് ചാമ്പ്യൻഷിപ്പാണ് വിയറ്റ്നാം ഒാപൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.