ഹിജാബിനുള്ള വിലക്ക് നീക്കി ബാസ്കറ്റ് ബാൾ ഫെഡേറഷൻ
text_fieldsലണ്ടൻ: വനിതകൾക്ക് ഹിജാബ് (ശിരോവസ്ത്രം) ധരിച്ച് ബാസ്കറ്റ് ബാൾ കളിക്കാൻ ഇൻറർനാഷനൽ ബാസ്കറ്റ് ബാൾ ഫെഡറേഷെൻറ (ഫിബ) അനുമതി. വിലക്ക് നീങ്ങുന്നതോടെ ഹിജാബ് ധാരിണികളായ പ്രഫഷനൽ കളിക്കാർക്കു മുന്നിൽ ബാസ്കറ്റ് ബാളിെൻറ വാതിലുകൾ തുറക്കും.
ഫിബയുടെ കേന്ദ്ര ബോർഡ് ആണ് അനുമതി നൽകിയത്. തല മറക്കുന്ന വസ്ത്രം കളിക്കിടെ ഉൗർന്ന് വീഴുമെന്നുള്ള ആശങ്കയും കളിക്കാർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും ഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഫിബ വിലക്കേർപെടുത്തിയത്. ഇതോടെ നിരവധി പെൺകുട്ടികൾ തങ്ങളുടെ ഇഷ്ട മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരായി.
എന്നാൽ, ചില രാജ്യങ്ങളിലെ പരമ്പരാഗത വേഷം ഫിബയുടെ നിർദേശവുമായി െപാരുത്തപ്പെടുന്നില്ല എന്ന കാരണത്താൽ ഇതിൽ മാറ്റം വരുത്തുകയായിരുന്നു. പുതിയ ഉത്തരവിലൂടെ ഹിജാബ് അനുവദിച്ചെങ്കിലും മുഖം പൂർണമായോ ഭാഗികമായോ മറയുന്ന വിധത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്നും കളിക്കുന്നവർക്കും സഹ കളിക്കാർക്കും അപകടം വരുത്തുന്നതാവരുതെന്നുമുള്ള കർശന നിർദേശങ്ങൾ ഉണ്ട്.
രണ്ടു വർഷം മുമ്പ് നടത്തിയ സോഷ്യൽ മീഡിയ കാമ്പയിൻ ആണ് തീരുമാനം മാറ്റിച്ചതിെൻറ പിന്നിലെന്ന് പറയപ്പെടുന്നു. 1,37,000 ലേറെ പേർ ഒപ്പിട്ട ഒാൺലൈൻ പെറ്റീഷൻ ഫിബക്ക് സമർപ്പിച്ചിരുന്നു. വരുന്ന ഒക്ടോബറോടെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.