ഇന്ത്യൻ വനിത ബാസ്കറ്റ്ബാൾ ക്യാപ്റ്റൻ പി.എസ്. ജീന വിവാഹിതയാകുന്നു
text_fieldsകൽപറ്റ: ഇന്ത്യൻ വനിത ബാസ്കറ്റ് ബാൾ ടീം ക്യാപ്റ്റൻ വയനാട് പടിഞ്ഞാറത്തറ പി.എസ്. ജീന വിവാഹിതയാകുന്നു. തൃശൂർ ചാലക്കുടി മേലൂർ സ്വദേശി ജാക്സൺ ആണ് വരൻ. ജൂൈല 11ന് ചാലക്കുടിയിലാണ് വിവാഹം.
കഴിഞ്ഞദിവസം മനസ്സമ്മതം കഴിഞ്ഞു. കെ. എസ്.ബി- എം.എൻ.സിയിൽ പർച്ചേസ് എൻജിനീയറാണ് ജാക്സൺ. പന്തിപ്പൊയിൽ പാലനിൽക്കും കാലായിൽ സിബി ജോസഫിെൻറയും ലിസിയുടെയും മകളായ ജീന ഒളിമ്പിക്സ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ വനിത ബാസ്കറ്റ് ബാൾ ടീം ക്യാപ്റ്റനാണ്.
തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയിൽ സീനിയർ അസിസ്റ്റൻറ് ആണ്. 2018 ജകാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നു ജീന. ഇടവകയായ വയനാട്ടിലെ പന്തിപ്പൊയിൽ അമലോൽഭവ മാതാ പള്ളിയിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മനസ്സമ്മത ചടങ്ങ്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു. വയനാട് ജില്ലയിലെ ഉൾപ്രദേശമായ പന്തിപ്പൊയിലിൽനിന്ന് അന്താരാഷ്ട്ര ബാസ്കറ്റ് ബാൾ താരമായി വളർന്നത് കണ്ണൂർ സ്പോർട്സ് സ്കൂളിൽനിന്നാണ്. സഹോദരി ജസ്ലിയും ബാസ്കറ്റ്ബാൾ താരമാണ്. സഹോദരൻ ജോബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.