Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേശീയ ജൂനിയർ...

ദേശീയ ജൂനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്: സെജിനും ജയലക്ഷ്​മിയും നയിക്കും

text_fields
bookmark_border
ദേശീയ ജൂനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്: സെജിനും ജയലക്ഷ്​മിയും നയിക്കും
cancel

തിരുവല്ല: ലുധിയാനയിൽ ഇൗ മാസം ഏഴ്​ മുതൽ 14 വരെ നടക്കുന്ന 69ാത്​ ദേശീയ ജൂനിയർ ബാസ്​കറ്റ്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമുകളെ സെജിൻ മാത്യുവും വി.ജെ. ജയലക്ഷ്​മിയും നയിക്കും. കാസർകോട്​ രാജപുരം സ​​െൻറ്​ പയസ്​ കോളജിലും ചങ്ങനാശ്ശേി അസംപ്​ഷൻ കോളജിലും നടന്ന ക്യാമ്പുകളിൽനിന്നായിരുന്നു ടീം തിരഞ്ഞെടുപ്പ്​. 

ടീം: ആൺകുട്ടികൾ- സെജിൻ മാത്യു (പത്തനംതിട്ട), ചാക്കോ സി. സൈമൺ, ഷൻസിൽ മുഹമ്മദ്​ സീനി, ഷാരോൺ ജോൺ, ജെറോം പ്രിൻസ്​ ജോർജ്​, പി. മുഹമ്മദ്​ മിഷ്​അൽ (കോട്ടയം), ടോം ജോസ്​ ഡൊമിനിക്​, നോയൽ ജോസ്​ (ഇടുക്കി), ഷോൺ ഒറേലിയസ്​ ലൂയിസ്​ (എറണാകുളം), അർജുൻ എസ്​. നായർ (തിരുവനന്തപുരം), മുഹമ്മദ്​ സാലിഹ്​ (തൃശൂർ). കോച്ച്​: സുദീപ്​ ബോസ്​. അസി. കോച്ച്​: കെ. സുനിൽ. മ​ാനേജർ: ആരോമൽ ബാലൻ. 

പെൺകുട്ടികൾ: വി.ജെ. ജയലക്ഷ്​മി (ആലപ്പുഴ), അപർണ സദാശിവൻ, ആൻ മരിയ ജോണി, ഫെസ്​റ്റി പി. ജോസ്​ (തൃശൂർ), ആർ. ശ്രീകല, എം.ജെ. അനുപമ, അമീഷ​ ജോസ്​, സി.എസ്​. അനു മരിയ, ജോമ ​ജിജോ (കണ്ണൂർ), അനഘ ടി. ജഗദീഷൻ (കോഴിക്കോട്​), ആൻ മേരി സഖറിയ (കോട്ടയം), ഒലിവിയ ടി. ഷൈബു (ഇടുക്കി). കോച്ച്​: തോമസ്​ ചാണ്ടി. മാനേജർ: എസ്​. അപർണ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketballmalayalam newssports news
News Summary - basketball- Sports news
Next Story