നര്‍സിംഗ് യാദവിൻെറ ഉത്തേജക മരുന്ന് പരിശോധന; സി.ബി.ഐ അന്വേഷണം വരുന്നു
text_fieldsന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ ഗുസ്തി താരം നര്‍സിംഗ് യാദവ് പരാജയപ്പെട്ട സംഭവത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിലെ ഗുഢാലോചന അന്വേഷിക്കണമെന്ന നര്‍സിംഗ് യാദവിൻെറ അപേക്ഷയിലാണ് സി.ബി.ഐയുടെ നടപടി.
ഭക്ഷണത്തില്‍ ആരോ നിരോധിത മരുന്ന് കലര്‍ത്തിയതാണ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ ഇടയാക്കക്കിയതെന്ന് നര്‍സിംഗ് ആരോപിച്ചിരുന്നു. നർസിങിന് പിന്തുണയുമായി ദേശീയ റസ്ലിംഗ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.
റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ അംഗമായിരുന്ന നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു. ഉത്തേജക മരുന്ന് കണ്ടെത്തിയ നിരോധിത മരുന്ന് താന്‍ കഴിച്ചിട്ടില്ലെന്നും, സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്നും നര്‍സിംഗ് ആരോപിച്ചിരുന്നു. ഒളിമ്പിക്സ് ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിരോധിത മരുന്ന് ചേര്‍ത്തുവന്ന ഗുരുതര ആരോപണമാണ് നര്‍സിംഗ് ഉന്നയിച്ചത്. നര്‍സിങിൻെറ പരാതിയിൽ ഏതെങ്കിലും താരത്തിന്‍റെയോ, പരിശീലകന്‍റെയോ പേര് പരമാര്‍ശിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.