ചതുരംഗക്കളത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ച് മലയാളി ബാലൻ
text_fieldsമസ്കത്ത്: ആറാം വയസ്സിൽ ചെസ്ബോർഡ് കൈയിലെടുത്തതാണ് വാദികബീറിൽ താമസിക്കുന്ന തൃശൂർ സ്വദേശി ജോയിയുടെയും രാഖിയുടെയും മകൻ ജിജോ. 12 വയസ്സ് തികയും മുേമ്പ ജിജോക്ക് ചതുരംഗക്കളത്തിലെ ഇതിഹാസങ്ങളായ ഗാരി കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനുമൊപ്പം കരുനീക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു.
സമപ്രായക്കാർ ടെലിവിഷനിലും കമ്പ്യൂട്ടർ ഗെയിമിലുമെല്ലാം ചടഞ്ഞിരിക്കുേമ്പാൾ ജിജോയുടെ മനസ്സ് നിറയെ ചെസ് ബോർഡിലെ കറുപ്പും വെളുപ്പും കളങ്ങളും കരുക്കളുമായിരുന്നു. ഒമ്പതാം വയസ്സുമുതൽ ഇൻറർനാഷനൽ മാസ്റ്ററുടെ കീഴിൽ പരിശീലനമാരംഭിച്ച ഇൗ കൊച്ചുമിടുക്കൻ കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ മികച്ച നേട്ടങ്ങളാണ് വെട്ടിപിടിച്ചത്. കൂടുതൽ ടൂർണമെൻറുകളിൽ പെങ്കടുത്ത് ഗ്രാൻഡ്മാസ്റ്റർ തലത്തിലേക്ക് ഉയരണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികം മുന്നിൽ ചോദ്യച്ചിഹ്നമായി ഉയരുന്നു. 20 ടൂർണമെൻറുകളിൽനിന്നായി ഫിഡേ റേറ്റിങ്ങിൽ 1970 പോയൻറാണ് ജിേജാക്കുള്ളത്. യു.എ.ഇ, ഖത്തർ, ഇന്ത്യ ഏറ്റവും ഒടുവിൽ സ്പെയിൻ എന്നിവിടങ്ങളിലായാണ് ഇൗ ടൂർണമെൻറുകൾ നടന്നത്. ചെസ് ജനപ്രിയ വിനോദമല്ലാത്തതിനാൽ ഫിഡേ റേറ്റിങ് ടൂർണമെൻറുകൾ ഒമാനിൽ നടക്കാറില്ല.
റാപ്പിഡ് ടൂർണമെൻറുകളാണ് നടക്കാറ്. പുറത്തെ ടൂർണമെൻറുകളിൽ കൂടുതലായി പെങ്കടുക്കുന്നതിൽനിന്ന് സാമ്പത്തിക ബാധ്യതയാണ് ജിജോയെ പിന്നാക്കം വലിക്കുന്നത്. സെപ്റ്റംബറിലെ ഫിഡേ റേറ്റിങ് പ്രകാരം കേരളത്തിൽ അണ്ടർ 12 വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരനാണ് ഇൗ തൃശൂരുകാരൻ. ഒമാനിൽ വിവിധയിടങ്ങളിൽ നടന്ന റാപ്പിഡ് ചെസ് ടൂർണമെൻറുകളിലും കിരീടം നേടിയിട്ടുണ്ട്. ഒാപൺ വിഭാഗമാണ് ഇൗ 12 കാരന് കൂടുതൽ ഇഷ്ടം. വിവിധ പ്രായക്കാരുമായുള്ള മത്സരത്തിലൂടെ കൂടുതൽ അനുഭവസമ്പത്ത് ലഭിക്കാനും ഫിഡേ റേറ്റിങ്ങിൽ കൂടുതൽ ഉയരാനും സാധിക്കുമെന്നതിനാലാണ് ഇത്. വാദി കബീർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ജിജോക്ക് സ്കൂൾ അധികൃതരും മികച്ച പ്രോത്സാഹനം നൽകുന്നു.
2200 പോയൻറ് എത്തിയാൽ ലഭിക്കുന്ന കാൻഡിഡേറ്റ് മാസ്റ്റർ പട്ടത്തിലാണ് ജിജോയുടെ കണ്ണ്. അതിന് മുകളിൽ ഇൻറർനാഷനൽ മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ പട്ടങ്ങളിലേക്കും എത്തണമെന്ന മകെൻറ ആഗ്രഹങ്ങൾക്ക് സ്ഥിരമായ സ്പോൺസർഷിപ്പിെൻറ അഭാവം വിലങ്ങുതടിയാകുമെന്ന ആശങ്കയിലാണ് മാതാപിതാക്കളായ ജോയിയും രാഖിയും. മാസത്തിൽ ഒരു ക്ലാസിക്കൽ ടൂർണമെൻറ് വീതം കളിക്കാൻ അവസരം ലഭിച്ചാൽ മൂന്നു വർഷത്തിനുള്ളിൽ ഇൗ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു.
ഒാരോ ടൂർണമെൻറും ഏറെ പണച്ചെലവ് വരുന്നതാണ്. സ്പെയിനിൽ നടന്ന ടൂർണമെൻറിന് പോകാൻ ലഗേജ് നിർമാതാക്കളായ ഹൈ സിയാറയായിരുന്നു പ്രധാന സ്പോൺസർമാർ. ഒമാനിലെ വിതരണക്കാരായ ഖിംജി ഗ്രൂപ് മുഖേനയാണ് തുക ലഭിച്ചത്. മലബാർ ഗോൾഡ്, ബദർ അൽ സമ, ഇന്ത്യൻ സോഷ്യൽക്ലബ് കേരള വിഭാഗം എന്നിവർക്ക് പുറമെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡും സഹായങ്ങൾ നൽകി. മികച്ച പരിശീലനം ലഭിച്ചാൽ മാത്രമേ ഇനിയുള്ള ഘട്ടങ്ങൾ ജിജോക്ക് പിന്നിടാൻ സാധിക്കുകയുള്ളൂ. ഇതിന് വ്യക്തിഗത പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇതിന് വിലങ്ങുതടിയാകുന്നതും സാമ്പത്തികം തന്നെയാണ്.
വാദി കബീർ ജിബ്രുവിലുള്ള ഇൻറർനാഷനൽ ചെസ് അക്കാദമിയിലെ മൊറോക്കൻ വംശജനായ ഇസ്മാഇൗൽ കരീമാണ് കഴിഞ്ഞ മൂന്നു വർഷമായി പരിശീലകൻ. സ്ഥിരമായി ഒരു സ്പോൺസറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. മികച്ച പിന്തുണ നൽകിയാൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന താരമായി ജിജോ ഭാവിയിൽ വളർന്നുവരുമെന്നുള്ളതിന് ജിജോയുടെ ഇതുവരെയുള്ള നേട്ടങ്ങൾ സാക്ഷിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.