പൂർത്തിയാകുന്നത് 45 സ്റ്റേഡിയങ്ങൾ; ചെലവ് 900 കോടി
text_fieldsെകാച്ചി: എല്ലാ ജില്ലയിലും ലോക നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യം ഒരുക്കുക, അന്ത ാരാഷ്ട്ര നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാ നത്ത് പൂർത്തിയാകുന്നത് 45 സ്റ്റേഡിയങ്ങൾ. 900 കോടി ചെലവിൽ കിഫ്ബിയിൽ (കേരള ഇൻഫ്രാസ് ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ്)പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ ്ധതി നിർവഹണത്തിന് പൊതുമേഖല സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോയെ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി നിയോഗിച്ചിട്ടുണ്ട്.
രൂപകൽപന മുതൽ കമീഷനിങ് അടിസ്ഥാനത്തിലാണ് പദ്ധതി കിറ്റ്കോ നടപ്പാക്കുന്നത്. 2017ൽ ആരംഭിച്ച പദ്ധതികൾ നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിലാണ്. ഇവയിൽ 12 സ്റ്റേഡിയങ്ങൾ 2020ലും 12 എണ്ണം 2021ലും 15 എണ്ണം 2022ലും ബാക്കിയുള്ളവ 2025ഓടെയും പൂർത്തിയാകും. ഇതോടെ കേരളം കായികരംഗത്ത് വൻ കുതിപ്പിന് സാക്ഷ്യംവഹിക്കുമെന്നാണ് പ്രതീക്ഷ.
1500ലധികം കാണികൾക്ക് ഇരിക്കാവുന്ന വിവിധോദ്ദേശ്യ കളിക്കളങ്ങൾ, ആധുനിക ഫുട്ബാൾ, ഹോക്കി സ്റ്റേഡിയങ്ങൾ, ടെന്നിസ് കോർട്ടുകൾ, ആയോധന കലകൾ പഠിക്കാനും മത്സരങ്ങൾക്കുമുള്ള സൗകര്യം, നീന്തൽ കുളങ്ങൾ, കായികതാരങ്ങൾ, പരിശീലകർ, കളി നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് താമസ സൗകര്യം തുടങ്ങിയവ അടിസ്ഥാന വികസനത്തിെൻറ ഭാഗമായി ഒരുക്കും.
കായികമത്സരങ്ങൾ കൂടാതെ സ്റ്റേഡിയങ്ങളുടെ നടത്തിപ്പിനും പരിപാലനത്തിനും മറ്റ് വരുമാന സ്രോതസ്സുകളും കണ്ടെത്തിയിട്ടുണ്ട്. സാധ്യത പഠനം, വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കൽ, രൂപകൽപന, അടങ്കൽ തുക നിർണയം, ടെൻഡറിങ്, പദ്ധതി നിർവഹണം തുടങ്ങിയവയാണ് കിറ്റ്കോ നിർവഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കായികാടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനും പദ്ധതിയുണ്ടെന്ന് കിറ്റ്കോ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.