ലോക വനിതാ ചെസ് ശിരോവസ്ത്രം നിര്‍ബന്ധമാക്കിയെന്ന്; ഇറാനെതിരെ പ്രതിഷേധം
text_fieldsതെഹ്റാന്‍: ഇറാന്‍ ആതിഥേയത്വം വഹിക്കുന്ന വനിതാ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനത്തെുന്നവര്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനക്കെതിരെ പ്രതിഷേധം. വസ്ത്രധാരണത്തില്‍ ഇറാനിലെ സ്ത്രീകള്‍ പുലര്‍ത്തുന്ന കീഴ്വഴക്കം രാജ്യത്തത്തെുന്ന വനിതകളും പാലിക്കണമെന്ന നിയമത്തിന്‍െറ ഭാഗമായാണ് നിബന്ധനയെങ്കിലും ലോകത്തെങ്ങുമുള്ള പ്രമുഖ വനിതാ ചെസ് താരങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ‘ഇന്‍ഡിപെന്‍ഡന്‍റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
വനിതകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ചാമ്പ്യന്‍ഷിപ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് അമേരിക്കയിലെ വനിതാ ചാമ്പ്യന്‍ നസി പൈകിഡിസെ ട്വിറ്ററില്‍ കുറിച്ചു. നസിയെ പിന്തുണച്ച് മുന്‍ പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ എക്വഡേറിയ കാര്‍ലനും രംഗത്തത്തെി.
സര്‍ക്കാറിനോ സ്ഥാപനങ്ങള്‍ക്കോ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ കഴിയില്ല, പിന്നെയാണോ ഒരു ചാമ്പ്യന്‍ഷിപ് ഇത്തരത്തില്‍ ഇടപെടുന്നതെന്ന് ‘ഡെയ്ലി ടെലിഗ്രാഫി’നോട് മുന്‍ ചാമ്പ്യന്‍ പറഞ്ഞു.
പ്രതിഷേധം പടര്‍ന്നതോടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫിഡെ പരാജയപ്പെട്ടിരിക്കയാണെന്ന് വിമര്‍ശങ്ങളുമുയരുന്നുണ്ട്. 2017 മാര്‍ച്ചിലാണ് ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പിന് ഇറാന്‍ തലസ്ഥാനമായ തെഹ്റാന്‍ വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.