"എല്ലാം പ്ലാൻ ചെയ്തതാണോ...?" കൊറോണ വൈറസ് പ്രവചിക്കുന്ന രംഗം പങ്കുവെച്ച് ഹർഭജൻ
text_fields
ന്യൂഡൽഹി: ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രവചിക്കുന്ന കൊറിയൻ സീരീസിലെ രംഗം ട്വിറ്ററിൽ പങ്കുവെച്ച് മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിങ്. ഇതെല്ലാം പ്ലാൻ ചെയ്ത് സംഭവിച്ചതാണോ എന്നും ഹർഭജൻ ചോദിക്കുന്നു. നെറ്റ്ഫ്ലിക്സിൽ ഉള്ള 'മൈ സീക്രട്ട് ടെരിയൂസ്'എന്ന സീരീസിലാണ് കൊറോണ വൈറസിനെ കുറിച്ച് പരാമർശിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ സീരീസിൽ കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണെന്നും രണ്ട് ദിവസം മുതൽ 14 ദിവസമാണ് രോഗം ബാധിക്കാനെടുക്കുന്ന സമയമെന്നും പറയുന്നുണ്ട്.
ഇത് നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെങ്കിലും ഹർഭജനും അതേറ്റെടുത്തതോടെ മനുഷ്യനിർമിത വൈറസാണ് കോവിഡെന്ന ചർച്ചയും ഉയർന്നുതുടങ്ങിയിട്ടുണ്ട്.
'നിങ്ങള്‍ വീട്ടിലാണെങ്കില്‍ ഇപ്പോള്‍ തന്നെ നെറ്റ്ഫ്ളിക്സിൽ ‘മൈ സീക്രട്ട് ടെരിയൂസ്’ എന്ന് ടൈപ്പ് ചെയ്ത് ഒന്നാം സീസണിലെ 10-ാം എപ്പിസോഡ് കാണൂ. എപ്പിസോഡിന്റെ 53ാം സെക്കന്റ് മുതല്‍ കാണൂ.(ps ഈ സീസണ്‍ 2018-ല്‍ പുറത്തിറങ്ങിയതാണ്. നമ്മള്‍ ജീവിക്കുന്നത് 2020-ലും). ഇതു ഞെട്ടിപ്പിക്കുന്നതാണ്. എല്ലാം മനഃപൂര്‍വമായിരുന്നോ?'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
This is crazy . If you are home , go on Netflix now ....... Type “My Secret Terrius” and go to season -1 and episode 10 and move straight to 53 minutes point ! (P.S. this season was made in 2018 and we are in 2020) . This is shocking was it a plan ?? pic.twitter.com/KqTZwA1IO2
— Harbhajan Turbanator (@harbhajan_singh) March 26, 2020
ഡോക്ടറും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോലിലുള്ളത്. വൈറസ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് രംഗം. കൊറോണ വൈറസ് മനുഷ്യന്റെ ശ്വസനപ്രക്രയയെയാണ് ബാധിക്കുക. രണ്ട് മുതല്‍ 14 ദിവസം വരെയാണ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന കാലയളവെങ്കിലും ചിലര്‍ അതിനെ ദുരുപയോഗം ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ബാധിക്കുന്ന തരത്തിലാക്കുമെന്നും വിഡിയോയിൽ പറയുന്നു. ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ വിഡിയോയില്‍ പറയുന്നുണ്ട്.
കൊറോണ വർഷങ്ങൾക്ക് മുമ്പേ കണ്ടെത്തിയ വൈറസാണെന്നും സീരീസിലെ ദൃശ്യങ്ങളിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഹർഭജന് ചിലർ മറുപടി നൽകി. ഇൗ സാഹചര്യത്തിൽ ഇത്തരം പോസ്റ്റുകൾ ഭീതി വർധിപ്പിക്കുമെന്നും മറ്റുചിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.