െസവാഗും അഫ്രീദിയും അണിനിരക്കുന്ന 10 ഒാവർ ക്രിക്കറ്റ് ലഹരിയിൽ ഷാർജ
text_fieldsദുബൈ: ഒരു കളി അവസാനിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം 90 മിനിറ്റാണെന്ന് കണ്ടെത്തിയത് 1866ൽ ലണ്ടനും ഷെഫീൽഡിനും ഇടയിൽ നടന്ന ഫുട്ബാൾ മത്സരത്തോടെയാണ്. പിന്നീട് ലോകം മുഴുവൻ ഫുട്ബാൾ മത്സരങ്ങൾ ഒന്നര മണിക്കൂറിലേക്ക് ചുരുങ്ങി. അഞ്ച് ദിവസം നീണ്ടിരുന്ന ക്രിക്കറ്റ് ഒരു ദിവസത്തേക്കും പിന്നെ 20 ഒാവറിലേക്കും ചെറുതായപ്പോഴും അത്യാവശ്യം ബോറടി ബാക്കി നിന്നിരുന്നു. അതുകൂടി ഇല്ലാതാക്കിയാണ് ഇപ്പോൾ ടി10 പിറന്നിരിക്കുന്നത്. ട്വൻറി20 യിൽ നിന്ന് ആവേശം മാത്രം അരിച്ചെടുത്താണ് ടെൻ 10 ക്രിക്കറ്റിനെ സൃഷ്ടിച്ചത്. പത്തോവര്‍ വീതമാണ് കളി.
തൊണ്ണൂറ് മിനിറ്റ് കൊണ്ട് ഓരോ കളിയും തീരും. വെറും നാല് ദിവസം കൊണ്ട് ടൂര്‍ണമെൻറും ട്രോഫി വിതരണവും കഴിയും. ടി.സി.എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഷാർജയിൽ നടക്കുകയാണ്. താരലേലം, ജഴ്സി പുറത്തിറക്കൽ തുടങ്ങി ട്വൻറി 20 യുടെ ആചാരങ്ങൾ പാലിച്ചാണ് കുഞ്ഞൻ ക്രിക്കറ്റും നടക്കുന്നത്. ട്വൻറി 20 ക്രിക്കറ്റിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് തങ്ങളെ ടെന്‍ ക്രിക്കറ്റ് ലീഗിലേക്ക് നയിച്ചതെന്ന് ടി.സി.എല്‍ പ്രസിഡൻറ് ഷാജി ഉല്‍ മുല്‍ക് പറഞ്ഞു. വീരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ അണിനിരക്കുന്ന ‘ടി ടെന്‍’ ക്രിക്കറ്റ് ലീഗില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കേരള കിങ്‌സ് എന്ന പേരിലും ടീമുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനാണ് നായകൻ. നടന്‍ സൊഹൈല്‍ ഖാെൻറ ഉടമസ്ഥതയിലുള്ള മറാത്ത അറേബ്യന്‍സിലെ മുഖ്യ കളിക്കാരന്‍ വീരേന്ദര്‍ സെവാഗാണ്. കൊച്ചുകളികളിലെ തമ്പുരാൻ ഷാഹിദ് അഫ്രീദി പക്തൂണ്‍ ടീമിന് വേണ്ടി ബാറ്റേന്തും. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സഹ ഉടമസ്ഥരായ കൊളംബോ ലയണ്‍സ്, ബംഗ്ലാ ടൈഗേഴ്‌സ് എന്നീ ടീമുകളും ടീം സിന്ധീസും ലീഗിെൻറ ശ്രദ്ധാകേന്ദ്രങ്ങളാണ്.
പാകിസ്താന് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിെൻറ ഉടമസ്ഥതയിലുള്ള പഞ്ചാബി ലെജൻറ്സില് മിസ്ബാ ഉള്‍ ഹഖാണ് ടീമിെൻറ നെടുംതൂണ്‍. വ്യവസായി ഷാജി അല്‍ മുല്‍കാണ് 10 ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെൻറിെൻറ സ്ഥാപകനും ചെയര്‍മാനും. സോണി ചാനലിൽ ഇന്ത്യയിലും തത്സമയ പ്രദർശനമുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ടൂർണമെൻറ് ഞായറാഴ്ച അവസാനിക്കും. ഉദ്ഘാടനദിനം സെവാഗ് ഉൾപ്പെടെയുള്ളവരുടെ വിക്കറ്റ് പിഴുത് ഷാഹിദ് അഫ്രീദി ഹാട്രിക് തികച്ചതാണ് ശ്രദ്ധേയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.