2011 ലോകകപ്പ് ഒത്തുകളി; ലങ്കൻ കായിക മന്ത്രിയുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊളംബോ: 2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മൽസരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദനന്ദ അലുത്ഗാമേജ എത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ കായികമന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 2011 ഏപ്രിൽ രണ്ടിന് നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഫൈനല്‍ ഇന്ത്യക്ക് വിറ്റുവെന്ന ഗുരുതര ആരോപണവുമായി കായിക മന്ത്രിയെത്തിയത്. കായിക മന്ത്രിയുടെ ആരോപണത്തിനെതിരെ 2011ലെ ഫൈനലില്‍ ശ്രീലങ്കയെ നയിച്ച സംഗക്കാരയും ഫൈനലില്‍ സെഞ്ചുറിയടിച്ച ജയവര്‍ധനയും രംഗത്തെത്തിയിരുന്നു. ഒത്തുകളിയെക്കുറിച്ച് വ്യക്തമായ 'തെളിവു'ണ്ടെങ്കില്‍ അദ്ദേഹമത് ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്നും എങ്കില്‍ അവകാശവാദങ്ങളില്‍ അന്വേഷണം നടക്കുമല്ലോ എന്നുമായിരുന്നു സംഗക്കാരയുടെ ട്വീറ്റ്. 'തെരഞ്ഞെടുപ്പ് നടക്കാറായോ? സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ?' എന്നായിരുന്നു ജയവര്‍ധനെയുടെ ട്വീറ്റ്.
He needs to take his “evidence” to the ICC and the Anti corruption and Security Unit so the claims can be investigated throughly https://t.co/51w2J5Jtpc
— Kumar Sangakkara (@KumarSanga2) June 18, 2020
2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗാമേജ നിലവില്‍ രാജ്യത്തെ ഊര്‍ജ മന്ത്രിയാണ്. സിരാസ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ വെളിപ്പെടുത്തൽ. നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു. 2011 ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നു. രാജ്യത്തിൻെറ ഭാവി മുൻനിർത്തി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇരു ടീമുകളും ആരോപണം നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.