Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാലാം ടെസ്റ്റ്:...

നാലാം ടെസ്റ്റ്: സ്റ്റെയ്ന്‍ കളിക്കുന്ന കാര്യം സംശയത്തില്‍ തന്നെ

text_fields
bookmark_border
നാലാം ടെസ്റ്റ്: സ്റ്റെയ്ന്‍ കളിക്കുന്ന കാര്യം സംശയത്തില്‍ തന്നെ
cancel

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാന മത്സരത്തിലേക്ക് ഒരു ദിനം മാത്രം ശേഷിക്കുമ്പോഴും ലോക ഒന്നാം നമ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കളിക്കാനിറങ്ങുന്ന കാര്യം സംശയത്തില്‍. പരിക്കിന്‍െറ പിടിയിലായിരുന്ന താരം ചൊവ്വാഴ്ചയും നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയില്ല. എന്നാല്‍, വീണ്ടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായി. ബുധനാഴ്ച വീണ്ടും പരിശോധന നടക്കും. മൊഹാലിയില്‍ ഒന്നാം ടെസ്റ്റിനിടെയാണ് വയറ്റിലെ പേശികള്‍ക്ക് പരിക്കേറ്റത്.
അതേസമയം, സ്റ്റെയ്നിനും കെയ്ല്‍ അബോട്ടിനും പകരക്കാരനായി ടീമിലുള്ള മെര്‍ചന്‍റ് ഡി ലാംഗെ നെറ്റ്സില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാതെ സ്റ്റെയിനിനെ കളത്തിലിറക്കില്ളെന്ന് ദക്ഷിണാഫ്രിക്കന്‍ അസിസ്റ്റന്‍റ് കോച്ച് അഡ്രിയാന്‍ ബിറെല്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dale steyn
Next Story