ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് ഇന്നുമുതല്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് നായകന്‍െറ തൊപ്പിയണിഞ്ഞതിന് ശേഷം ആദ്യമായി വിരാട് കോഹ്ലി ‘സ്വന്തം വീട്ടില്‍’ പോരിനിറങ്ങുന്നു. കളിച്ചുവളര്‍ന്ന ഫിറോസ്ഷാ കോട്ലയില്‍ സ്വന്തക്കാര്‍ക്ക് മുന്നില്‍ ക്യാപ്റ്റന്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ വെല്ലുവിളി നയിക്കും. ആതിഥേയര്‍ ഇതിനകം നേടിയ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ന് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ജയവുമായി അപരാജിത കുതിപ്പാണ് കോഹ്ലി ലക്ഷ്യമിടുന്നത്.
ഇന്നത്തെ മത്സരം വൈകാരികമായി തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് കോഹ്ലി പറഞ്ഞു. ‘ചെറു പ്രായത്തില്‍ ആദ്യ സെഞ്ച്വറി നേടിയ ഗ്രൗണ്ടും സംസ്ഥാന ടീമിനായി മത്സരം തുടങ്ങിയ ഗ്രൗണ്ടും ആദ്യ രഞ്ജി മത്സരം കളിച്ച ഗ്രൗണ്ടുമൊക്കെയായ ഏറെ ഓര്‍മകള്‍ ചേര്‍ന്നുനില്‍ക്കുന്ന കോട്ലയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക പ്രത്യേകതയുള്ള അവസരം തന്നെയാണ്’ -കോഹ്ലി പറഞ്ഞു.
2-0ത്തിന് പരമ്പര ഇന്ത്യക്ക് അടിയറവെച്ച ദക്ഷിണാഫ്രിക്കക്ക് ഇത് അഭിമാനപ്പോരാട്ടമാണ്. പരിക്കിന്‍െറ പിടിയിലായ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ അവസാന പോരിനും ഇറങ്ങില്ളെന്ന് ഉറപ്പായി.
മൊഹാലിയിലും മഴകൊണ്ടുപോയില്ലായിരുന്നെങ്കില്‍ ബംഗളൂരുവിലും തുടര്‍ന്ന് നാഗ്പുരിലും ഇന്ത്യക്ക് തുണയായ സ്പിന്‍ തന്നെയാകും ഡല്‍ഹിയിലും വിധി നിര്‍ണയിക്കുക. പിച്ച് തന്നെയാണ് നാലാം മത്സരത്തിനുമുമ്പും ചര്‍ച്ചകളില്‍ കൂടുതലത്തെുന്നത്. നാഗ്പുരിലെ പിച്ച് ഏറ്റവും മോശമായിരുന്നെന്ന് മാച്ച് റഫറി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ കോട്ലയിലും ക്യൂറേറ്ററുടെ കൈകടത്തല്‍ കൂടുതല്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റൊരു മൂന്നു ദിന ടെസ്റ്റ് പിറന്നാലും അതിശയിക്കാനില്ല. കോട്ല എന്നും സ്പിന്നര്‍മാര്‍ക്കൊപ്പമായിരുന്നു. പ്രിയ ഗ്രൗണ്ടായിരുന്ന കോട്ലയില്‍ ഏഴു ടെസ്റ്റുകളില്‍നിന്ന് 58 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ളെ കൊയ്തിട്ടുള്ളത്.
ഏറ്റവുമൊടുവില്‍ 2011, 13 വര്‍ഷങ്ങളില്‍ നടന്ന രണ്ട് ടെസ്റ്റുളില്‍ ആര്‍. അശ്വിനും പ്രഗ്യാന്‍ ഓജയും രവീന്ദ്ര ജദേജയും നേട്ടമുണ്ടാക്കി. അത് ആവര്‍ത്തിച്ച് കരിയറിലെ ഏറ്റവും മികച്ച പരമ്പര സ്വന്തമാക്കുകയാകും അശ്വിന്‍ ലക്ഷ്യമിടുന്നത്. ജദേജയും അമിത് മിശ്രയും കരുത്തുറ്റ പിന്തുണയുമായി കൂടെയുണ്ടാകും. ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തില്ളെന്നുറപ്പാണ്. ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് സാഹചര്യങ്ങളില്‍ കഷ്ടപ്പെട്ട ക്യാപ്റ്റന്‍ ഹാഷിം ആംല ഉള്‍പ്പെടെയുള്ളവര്‍ താളം കണ്ടത്തൊനുള്ള കാത്തിരിപ്പിലാണ് സന്ദര്‍ശകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.