‘എന്‍െറ റെക്കോഡ് തകര്‍ത്താല്‍ മക്കള്‍ക്ക് ഫെരാരി’
text_fieldsന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിലെ തന്‍െറ റെക്കോഡ് സ്കോറായ 319 ഏതെങ്കിലും ലെവലില്‍ തന്‍െറ രണ്ടു മക്കളിലാരെങ്കിലും തകര്‍ത്താല്‍ ഫെരാരി കാര്‍ സമ്മാനമായി നല്‍കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച തട്ടുപൊളിപ്പന്‍ ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗ്. മക്കള്‍ക്ക് പ്രചോദനമാകാനാണ് തന്‍െറ പഴയ ഫെരാരി എന്ന വാഗ്ദാനം നല്‍കുന്നതെന്നും സെവാഗ് പറഞ്ഞു. ഡല്‍ഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് തന്നെ ആദരിച്ച ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വീരു.
കളത്തില്‍നിന്ന് വിരമിച്ച സെവാഗിന് ആദരമര്‍പ്പിക്കാന്‍ ബി.സി.സി.ഐ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. അന്താരാഷ്ട്ര കരിയറില്‍ തിളങ്ങാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെനിന്ന മുന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും അനില്‍ കുംബ്ളെക്കും ആരാധനാപാത്രം കൂടിയായ സചിന്‍ ടെണ്ടുല്‍കര്‍ക്കും സെവാഗ് നന്ദിയര്‍പ്പിച്ചു.
അതേസമയം, ആറു വര്‍ഷത്തോളം തന്‍െറ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ പേര് വീരു പരാമര്‍ശിച്ചില്ല. ക്രിക്കറ്റ് അധികാരികള്‍ മുതല്‍ ആരാധകര്‍ വരെയുള്ളവര്‍ക്ക് സെവാഗ് നന്ദിയറിയിച്ചു. ടെസ്റ്റില്‍ ആദ്യമായി സെഞ്ച്വറി നേടിയ നിമിഷമാണ് ഒരിക്കലും മറക്കാനാകാത്തതെന്ന് സെവാഗ് പറഞ്ഞു.
അമ്മ കൃഷ്ണ സെവാഗ്, ഭാര്യ ആരതി, മക്കളായ ആര്യവീര്‍, വേദാന്ത് എന്നിവര്‍ക്കൊപ്പമാണ് സെവാഗ് ചടങ്ങിനത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.