പ്രതിരോധമതില്‍ തീര്‍ത്ത് അംല; വെളളംകുടിച്ച് ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിലെ ഏറ്റവും മികച്ച ബാറ്റിംങ് പാടവം ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ നിര പുറത്തെടുത്തു. ഡല്‍ഹി ടെസ്റ്റിലെ നാലംദിനം പ്രതിരോധത്തിന്റെ കോട്ട കെട്ടിയ പ്രോട്ടീസ് സംഘം ജയത്തിലേക്ക് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരെ വെളളംകുടിപ്പിച്ചു. സ്വന്തം കാണികള്‍ക്കു മുന്നില്‍ പരമ്പര ക്ലീന്‍ വാഷിങ് ചെയ്യാമെന്ന എന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ സ്വപ്നം ഹാഷിം അംല നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ സംഘത്തിന്റെ പ്രതിരോധ ബാറ്റിങില്‍ തട്ടി നില്‍ക്കുകയാണ്.
രഹാനെയുടെ സെഞ്ച്വറി മികവില്‍ പടകൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ നിര സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. പരാജയം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലിറങ്ങിയ അവര്‍ക്ക് റണ്‍സെടുക്കുക എന്ന ആഗ്രഹമേ ഇല്ലായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ആഫ്രിക്കന്‍ സംഘത്തിന്റെ ഓപണിങ് പൊളിക്കാന്‍ ഇന്ത്യക്കായി. ഡിന്‍ എലഗറാണ് അശ്വിന്റെ പന്തില്‍ പുറത്തായത്. പിന്നീടാണ് അംലയെന്ന താരത്തില്‍ തട്ടി ഇന്ത്യന്‍ ബൗളിങ് നിരയുടെ നടുവൊടിഞ്ഞത്. 207 പന്ത് നേരിട്ട അംല 23 റണ്‍സാണ് കരസ്ഥമാക്കിയത്. നേരത്തേ 122 പന്തില്‍ 11 റണ്‍സായിരുന്നു അംല നേടിയിരുന്നത്. അതേ സമയം വെടിക്കെട്ട് വീരന്‍ ഡിവില്ലിഴേയ്‌സ് 91 പന്ത് നേരിട്ട് നേടിയതാകട്ടെ 11 റണ്‍സും. ഇരുവരും ചേര്‍ന്ന് 29.2 നേരിട്ട് 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പിന്നീട് തേംബ ബാവുമ- അംല സഖ്യം 38.4 ഓവറില്‍ നിന്നും 44 റണ്‍സ് എടുത്തു. ഇന്ത്യന്‍ ബൗളര്‍മാര്‍ എത്ര ശ്രമിച്ചിട്ടും അംലയെ തളക്കാനായില്ല.
അംലയുടെ ആദ്യ റണ്‍സ് തന്നെ പിറന്നത് 46 പന്തുകള്‍ക്ക് ശേഷമായിരുന്നു. അതേ സമയം ഇന്ത്യന്‍ ബൗളര്‍മാരുടെ പിഴവുകളില്‍ നിന്ന് റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ചായക്കു മുമ്പ് ഇന്ത്യ എറിഞ്ഞ 39 ഓവറില്‍ 22 ഓവറും മെയ്ഡന്‍ ആയിരുന്നു. അതിനിടെ ഭാവുമയെ (117 പന്തില്‍ 34) അശ്വിന്‍ പുറത്താക്കിയത് മാത്രമായിരുന്നു ഇന്ത്യയുടെ ആശ്വാസം.
നേരത്തേ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ കരുത്തില്‍ ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഒന്നരദിവസം ബാക്കിയിരിക്കെ ജയിക്കാന്‍ 481 റണ്‍സ് വേണം. രഹാനെയും അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുമാണ് ഇന്ത്യയെ വന്‍ ലീഡിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ചിന് 267 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ രഹാനെയും (100) വൃദ്ധിമാന്‍ സാഹയും (23) ആയിരുന്നു ക്രീസില്‍. ക്യാപ്റ്റന്‍ വിരാട് കോഹ് ലി അര്‍ധസെഞ്ച്വറി (88) നേടി പുറത്തായി.
മൂന്ന് സിക്‌സറുകളും എട്ട് ഫോറുകളുമടങ്ങുന്നതാണ് അജിന്‍ക്യ രഹാനെയുടെ നാലാം ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി. സെഞ്ച്വറി നേടിയതോടെ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി രഹാനെ. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്. വിരാട് കോഹ് ലി എന്നിവരാണ് മുമ്പ് രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
10 ഫോറുകള്‍ സഹിതമാണ് വിരാട് കോഹ് ലിയുടെ അര്‍ധസെഞ്ച്വറി നേട്ടം. രഹാനെയും കോഹ് ലിയും അഞ്ചാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാലിന് 190 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് ഇന്ന് വിരാട് കോഹ് ലിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. കൈല്‍ ആബട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.