പ്രതിരോധക്കോട്ട തകര്‍ത്ത് ഇന്ത്യ; 337 റണ്‍സ് വിജയം
text_fieldsന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ ചെറുത്തു നില്‍പുകളുടെ ചരിത്രത്തില്‍ ഇടം പിടിച്ചേക്കാവുന്ന ഡല്‍ഹി ടെസ്റ്റില്‍ അവസാന ദിനം ചിരിച്ചത് ഇന്ത്യ. ജഡേജയുടെ പന്തില്‍ അംല പുറത്തായപ്പോള്‍ സന്തോഷം അടുത്ത കാലത്തൊന്നും ഇന്ത്യന്‍ ക്യാമ്പിനുണ്ടായിട്ടില്ലായിരുന്നു. നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതോടെ വിജയം മണത്ത ഇന്ത്യ അശ്വിന്‍െറ കരുത്തിലാണ് വിജയം കൊയ്തത്.
481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 143 റണ്‍സിന് പുറത്തായി. ഈ പരമ്പരയിലെ ആഫ്രിക്കന്‍ സംഘത്തിന്‍െറ കുറഞ്ഞ സ്കോറുകളിലൊന്നാണിത്. 337 റണ്‍സിന്‍െറ മികച്ച വിജയവുമായി വിരാട് കോഹ്ളി 3-0ത്തിന് പരമ്പര കരസ്ഥമാക്കി. ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വലിയ വിജയമാണിത്. അഞ്ചു വിക്കറ്റ് നേടിയ ആര്‍.അശ്വിനാണ് ദക്ഷിണാഫ്രിക്കന്‍ സ്വപ്നങ്ങള്‍ തകര്‍ത്തിട്ടത്. ഉമേഷ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. പരമ്പരയില്‍ അപാര ഫോം തുടരുന്ന അശ്വിന്‍ ആണ് മാന്‍ ഓഫ് ദി സീരിസ്. 31 വിക്കറ്റുകളാണ് അശ്വിന്‍ കരസ്ഥമാക്കിയത്.
നാലു ബൗളര്‍മാരെ വെച്ച് 136.1ഓവര്‍ എറിഞ്ഞ ഇന്ത്യക്ക് കിട്ടിയത് 87 മെയ്ഡന്‍ ഓവറുകളാണ്. ദക്ഷിണാഫ്രിക്കയുടെ പ്രതിരോധം എത്ര മാത്രമായിരുന്നെന്ന് മെയ്ഡനുകളുടെ എണ്ണം വ്യക്തമാക്കുന്നു. 244 പന്തില്‍ നിന്നും 25 റണ്‍സെടുത്ത ഹാഷിം ആംലയും 297 പന്തില്‍ നിന്നും 43 റണ്‍സെടുത്ത എ.ബി ഡിവില്ലിഴേയ്സുമാണ് ദക്ഷിണാഫ്രിക്കക്കായി പ്രതിരോധക്കോട്ട തീര്‍ത്തത്. 42.1 ഓവര്‍ കളിച്ച ഈ സഖ്യം 27 റണ്‍സാണ് നേടിയത്. 97 പന്തില്‍ നിന്നും 10 റണ്‍സെടുത്ത ഡുപ്ളെസിസും 57 പന്തില്‍ നിന്നും 13 റണ്‍സെടുത്ത ഡെയ്ന്‍ വിലാസും ഇവര്‍ക്ക് പിന്തുണയേകി.
തന്‍െറ മൂന്നാമത്തെ ഓവറിലാണ് ജഡേജ അംലയുടെ അമൂല്യ വിക്കറ്റ് വീഴ്ത്തിയത്. രണ്ടിന് 49 എന്ന നിലയില്‍ കളിയാരംഭിച്ച ആഫ്രിക്കന്‍ സംഘത്തിന് 84.5 ഓവറില്‍ 76 റണ്‍സെടുത്തു നില്‍ക്കവെയാണ് അംലയെ നഷ്ടമായത്. തുടര്‍ന്ന് 111 റണ്‍സായപ്പോള്‍ എബിയും പുറത്തായി. അശ്വിനാണ് ഡിവില്ളേഴ്സിനെ പുറത്താക്കിയത്. ഡുപ്ളെസിസ് (10), ഡുമിനി (0), വിലാസ് (13), അബോട്ട്(0), പിയറ്റ്(1), മോണി മോര്‍ക്കല്‍ (2) എന്നിവര്‍ക്ക് ഇന്ത്യന്‍ ബൗളംഗിനെ പ്രതിരോധിക്കാനായില്ല. ഇമ്രാന്‍താഹിര്‍ പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ നേരത്തേ വിജയം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.