Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2015 5:26 AM IST Updated On
date_range 11 Dec 2015 5:26 AM ISTസൂപ്പര്‍ സീരീസ്: ഫൈനല്‍സ് ശ്രീകാന്ത് പുറത്ത്
text_fieldsbookmark_border
ദുബൈ: തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ ബി.ഡബ്ള്യു.എഫ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യന്‍താരം കെ. ശ്രീകാന്ത് പുറത്ത്. 37 മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍െറ വിക്ടര്‍ അക്സെല്‍സനിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ശ്രീകാന്ത് പുറത്തായത്. സ്കോര്‍: 13-21, 18-21. ലോക ആറാം നമ്പര്‍ താരമായ വിക്ടര്‍ തുടക്കത്തില്‍ തന്നെ ലീഡെടുത്ത് ഇന്ത്യന്‍ താരത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ തിരിച്ചടിച്ച ശ്രീകാന്ത് 11-10 എന്ന നിലയിലേക്കത്തെി. പക്ഷേ ശ്രീകാന്തിന്‍െറ പിഴവുകള്‍ മുതലെടുത്ത വിക്ടര്‍ ഇടവേളക്ക് ശേഷം 16-11ന്‍െറ ലീഡ് നേടുകയും അധികം വൈകാതെ ഒന്നാം സെറ്റ് സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story