ഐ.പി.എൽ: ധോണിയും രഹാനെയും പൂണെയിൽ; റെയ്ന രാജ്കോട്ടിൽ
text_fieldsമുംബൈ: പുതുതായി വന്ന രണ്ട് ഐ.പി.എൽ ടീമുകളിലേക്കുള്ള കളിക്കാരുടെ ലേലത്തിൽ ഇന്ത്യൻ ഏകദിന, ട്വൻറി20 ക്യാപ്റ്റനായ എം.എസ് ധോണിയെ പൂണെ സ്വന്തമാക്കി. 12.5 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സിൻെറ താരമായിരുന്ന ധോണിയെ പൂണെ സ്വന്തമാക്കിയത്. ഇതേ തുകക്ക് തന്നെയാണ് സുരേഷ് റെയ്നയെ രാജ്കോട്ടും സ്വന്തമാക്കി. കോഴവിവാദത്തെ തുടർന്ന് സസ്പെൻഷനിലായ ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽ എന്നീ ടീമുകളിലെ കളിക്കാരുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ലേലത്തിൻെറ ആദ്യ ഘട്ടത്തിൽ അഞ്ചുവീതം താരങ്ങളെ സ്വന്തമാക്കുന്നതിനാണ് ടീമുകൾക്ക് അവസരം ലഭിച്ചത്.
ഇരു ടീമുകളും തെരഞ്ഞെടുത്ത മറ്റു താരങ്ങൾ
പൂണെ: അജിൻക്യ രഹാനെ (9.5 കോടി), ആർ അശ്വിൻ (7.5), സ്റ്റീവൻ സ്മിത്ത് (5), ഫഫ് ഡൂപ്ലെസി (4).
രാജ്കോട്ട്: ബ്രണ്ടൻ മക്കല്ലം (7.5), ജെയിംസ് ഫോൾക്നർ (5.5), ഡ്വെയ്ൻ ബ്രാവോ (4).
ആകെ 50 താരങ്ങളാണ് ഇരുടീമുകൾക്കുമായി ലേലത്തിനുള്ളത്. ഇതിൽ നിന്നാണ് ഇപ്പോൾ അഞ്ച് താരങ്ങളെ ടീമുകൾ സ്വന്തമാക്കിയത്. മറ്റു ടീമുകൾ ഒഴിവാക്കുന്ന താരങ്ങളെ സ്വന്തമാക്കാൻ ഈ മാസം 15 മുതൽ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ബാക്കിവന്ന താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരിയിൽ അവസരം ലഭിക്കും.
നേരത്തെ ചെന്നൈ സൂപ്പർ കിങ്സിലുണ്ടായിരുന്ന നാല് താരങ്ങളെയാണ് രാജ്കോട്ട് സ്വന്തമാക്കിയത്. ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോണി പൂണെയിലുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.