ഉത്തേജകം: പാക് ബൗളര്‍ യാസിര്‍ ഷാക്ക് വിലക്ക്
text_fieldsലാഹോര്‍: ഉത്തേജക പരിശോധനയില്‍ കുരുങ്ങിയ പാകിസ്താന്‍ താരം യാസിര്‍ ഷാക്ക് ഐ.സി.സി വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കഴിഞ്ഞ നവംബര്‍ 13ന് നടത്തിയ ‘എ’ സാമ്പ്ള്‍ പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ‘ബി’ സാമ്പ്ള്‍ പരിശോധനക്കായി താരം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പരിശോധനാഫലം പുറത്തുവരുന്നതുവരെ വിലക്ക് തുടരും. അതുവരെ ക്രിക്കറ്റുമായി ബന്ധപ്പെടാന്‍ താരത്തിന് കഴിയില്ല. 2011ല്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളിലാണ് മികച്ച ലെഗ്സ്പിന്നറായി നാസിര്‍ ഷാ പേരെടുത്തത്. സഈദ് അജ്മല്‍ ആക്ഷന്‍ വിവാദത്തില്‍ കുരുങ്ങിയതിനു പിന്നാലെ പാകിസ്താന്‍െറ സ്പിന്‍ ആയുധമായി ഈ 29കാരന്‍ ശ്രദ്ധനേടുന്നതിനിടെയാണ് മരുന്ന് വിവാദത്തില്‍ കുരുങ്ങുന്നത്്. 2014 ഒക്ടോബറില്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2-0ത്തിന് പാകിസ്താന്‍ പരമ്പര ജയിച്ചപ്പോള്‍ 12 വിക്കറ്റുമായി യാസിര്‍ മാന്‍ ഓഫ് ദ സീരീസായി. ലങ്കക്കെതിരെ 2-1ന് ജയിച്ചപ്പോള്‍ 24 വിക്കറ്റും വീഴ്ത്തി. നവംബറില്‍ ഇംഗ്ളണ്ടിനെതിരെ കളിച്ച അവസാന ടെസ്റ്റില്‍ ഏഴ് വിക്കറ്റും വീഴ്ത്തി.
ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര മരുന്നടി വിവാദത്തില്‍ കുരുങ്ങിയതിനു പിന്നാലെയാണ് യാസിറും വലയിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.