രഞ്ജി: കേരളം 347; ത്രിപുര പൊരുതുന്നു
text_fieldsപെരിന്തല്‍മണ്ണ: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്‍െറ രണ്ടാം ദിനം കേരളം ഒന്നാമിന്നിങ്സില്‍ 347 റണ്‍സിന് പുറത്ത്. രോഹന്‍ പ്രേമിന്‍െറ (118) സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. അക്ഷയ് ചന്ദ്രന്‍ (41 നോട്ടൗട്ട്), എം.ഡി. നിധീഷ് (34) എന്നിവരും തരക്കേടില്ലാത്ത സംഭാവന നല്‍കി. സന്ദര്‍ശക ബൗളര്‍മാരില്‍ റാണ ദത്ത അഞ്ചു പേരെ മടക്കി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ത്രിപുര ഒന്നാമിന്നിങ്സില്‍ രണ്ട് വിക്കറ്റിന് 119 എന്ന നിലയിലാണ്. പര്‍വീന്ദര്‍ സിങ്ങും (മൂന്ന്) മുറാസിങ്ങുമാണ് (11) ക്രീസില്‍.
ഞായറാഴ്ച നാലിന് 223ല്‍ ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി 94 റണ്‍സുമായി രോഹന്‍ പ്രേമും റോബര്‍ട്ട് ഫെര്‍ണാണ്ടസുമായിരുന്നു (22) ക്രീസില്‍. താമസിയാതെ ശതകം തികച്ച രോഹന്‍ പക്ഷേ ടീം സ്കോര്‍ 260ല്‍ എത്തിയപ്പോള്‍ ദത്തയുടെ പന്തില്‍ സെന്‍ ചൗധരിക്ക് കാച്ച് നല്‍കി. 264 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമുള്‍പ്പെടെയാണ് രോഹന്‍ 118 റണ്‍സ് നേടിയത്. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. ഒരു റണ്ണെടുത്ത റൈഫി വിന്‍സന്‍റ് ഗോമസിനെ ദത്ത ബൗള്‍ഡാക്കി. 37 റണ്‍സുമായി നിന്ന ഫെര്‍ണാണ്ടസിനെ ദത്ത വിക്കറ്റിന് മുന്നില്‍ കുടുക്കി. എസ്.കെ. മോനിഷിനെ സ്വപന്‍ദാസ് (ഒന്ന്) ക്ളീന്‍ ബൗള്‍ഡാക്കിയതോടെ കേരളം എട്ടിന് 290. ഒമ്പതാം വിക്കറ്റിലെ നിധീഷ്-അക്ഷയ് ചന്ദ്രന്‍ 57 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്.
മറുപടിയില്‍ ത്രിപുരയുടെ സ്കോര്‍ ആറിലത്തെിയപ്പോള്‍ ഓപണര്‍ അറിന്ദം ദാസിനെ (പൂജ്യം) സന്ദീപിന്‍െറ പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പിടികൂടി. 36 റണ്‍സെടുത്ത നിരുപം സെന്‍ ചൗധരിയെ അക്ഷയ് കോടോത്ത് റണ്ണൗട്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.