രഞ്ജി ട്രോഫി: കളി സമനിലയില്‍
text_fieldsപെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ് ‘സി’യില്‍ കേരളത്തിന്‍െറ ത്രിപുരക്കെതിരായ മത്സരവും സമനിലയില്‍ കലാശിച്ചു. നാലാമത്തെയും അവസാനത്തെയും ദിവസം ആതിഥേയര്‍ നിശ്ചയിച്ച 229 റണ്‍സ് വിജയക്ഷ്യം തേടി ഇറങ്ങിയ ത്രിപുര വിക്കറ്റ് നഷ്ടപ്പെടാതെ 53ല്‍ നില്‍ക്കെ വെളിച്ചക്കുറവിനത്തെുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ ആറ് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ രോഹന്‍ പ്രേം പുറത്താവാതെ 72 റണ്‍സുമെടുത്തു. ഒന്നാം ഇന്നിങ്സ് ലീഡിന്‍െറ ബലത്തില്‍ കേരളത്തിന് മൂന്നും സന്ദര്‍ശകര്‍ക്ക് ഒരു പോയന്‍റും ലഭിച്ചു. സ്കോര്‍: കേരളം 347, നാലിന് 117 ഡിക്ള., ത്രിപുര 236, വിക്കറ്റ് നഷ്ടപ്പെടാതെ 53. ചൊവ്വാഴ്ച രാവിലെ ഏഴിന് 224ല്‍ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ത്രിപുരയെ 12 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും സന്ദീപ് എറിഞ്ഞിട്ടു. 236ന് ഓള്‍ ഒൗട്ട്. കേരളത്തിന് 111 റണ്‍സിന്‍െറ നിര്‍ണായക ലീഡ്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ആതിഥേയര്‍ക്ക് ഓപണ്‍ ചെയ്ത സഞ്ജുവിനെ (പൂജ്യം) സ്കോര്‍ ഒന്നില്‍ നില്‍ക്കെ നഷ്ടമായി. മുറാസിങ്ങിന്‍െറ ഓവറില്‍ അറിന്ദം ദാസിന് ക്യാച്ച്. വി.എ. ജഗദീഷും മൂന്നാമന്‍ രോഹന്‍ പ്രേമും ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്തു. 16 പന്തില്‍ 14 റണ്‍സെടുത്ത ജഗദീഷിനെ ഒമ്പതാം ഓവറില്‍ മുറാസിങ് ബൗള്‍ഡാക്കി. സ്കോര്‍ 92ലത്തെിയപ്പോള്‍ സചിന്‍ ബേബിയെ (18) മുറാസിങ്ങിന്‍െറ ഓവറില്‍ സെന്‍ ചൗധരിയും പിടിച്ചു. അക്ഷയ് കോടോത്തിനെ (ഏഴ്) വിക്കറ്റ് കീപ്പര്‍ ഉദിയന്‍ ബോസ് ഉരുള്‍ ദാസിന്‍െറ പന്തില്‍ ക്യാച്ചെടുത്തതോടെ കേരളം 19.3 ഓവറില്‍ നാലിന് 117. 62 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്സുമുള്‍പ്പെടെ 72 റണ്‍സുമായി രോഹന്‍ ക്രീസില്‍ നില്‍ക്കെ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. അഞ്ച് കളിയില്‍ നാലും സമനിലയിലായ കേരളം 12 പോയന്‍റുമായി ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.