അഴിമതി: മൂന്നാം ടെസ്റ്റിന്‍െറ വേദി ഡല്‍ഹിക്ക് നഷ്ടമായേക്കും
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടംഗസംഘത്തെ നിയോഗിച്ചു. വിനോദനികുതി കുടിശ്ശികയായി സര്‍ക്കാറിന് നല്‍കാനുള്ള 24 കോടി ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് നോട്ടീസും നല്‍കി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃതലത്തിലുള്ളവര്‍ ബി.ജെ.പി, കോണ്‍ഗ്രസ് ബന്ധമുള്ളവരാണ്. ക്രിക്കറ്റിലെ അഴിമതിക്കെതിരായ കെജ്രിവാളിന്‍െറ നീക്കത്തിന് അതുകൊണ്ടുതന്നെ രാഷ്ട്രീയ മാനങ്ങളുണ്ട്. ക്രിക്കറ്റ് അസോസിയേഷനെതിരായ കെജ്രിവാളിന്‍െറ നീക്കത്തോടെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തിലായി.
ഡിസംബര്‍ മൂന്നുമുതലാണ് ഡല്‍ഹി ഫിറോസ് ഷാ കോട്ല ഗ്രൗണ്ടില്‍ മൂന്നാം ടെസ്റ്റ്. നികുതി കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ത്ത് പ്രശ്നം പരിഹരിക്കാന്‍ അസോസിയേഷന് സാധിച്ചില്ളെങ്കില്‍ ടെസ്റ്റ് മത്സരവേദി ഡല്‍ഹിയില്‍നിന്ന് മാറ്റാന്‍ ബി.സി.സി.ഐ തീരുമാനിച്ചേക്കും. ഇതേതുടര്‍ന്ന് ഡല്‍ഹി രഞ്ജി ടീം ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീര്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ടെസ്റ്റ് മത്സരവേദി ഡല്‍ഹിക്ക് നഷ്ടപ്പെടാതിരിക്കാനും കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിന് സാവകാശം അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെജ്രിവാള്‍-ഗൗതം ഗംഭീര്‍ ചര്‍ച്ചയില്‍ വിഷയമായെന്നാണ് വിവരം.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിസംബന്ധിച്ച് അസോസിയേഷനുമായി ബന്ധപ്പെട്ടവരില്‍നിന്ന് കെജ്രിവാളിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്. നഗരവികസന, കായികവകുപ്പ് സെക്രട്ടറിമാര്‍ അടങ്ങിയ സംഘത്തോട് ശനിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കെജ്രിവാള്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം, 24 കോടി നികുതി കുടിശ്ശിക അടക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവ് അംഗീകരിക്കാനാകില്ളെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ചേതന്‍ ചൗഹാന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ വിനോദ നികുതിയിളവ് അനുവദിച്ച കാലത്തെ നികുതികൂടി അടക്കാന്‍ ആവശ്യപ്പെടുന്നത് നീതികേടാണെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.