രഞ്ജി കേരളം അഞ്ചിന് 224
text_fields
പനാജി: രഞ്ജിട്രോഫി ക്രിക്കറ്റ് ഗ്രൂപ് സിയില്‍ ഗോവക്കെതിരെ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. വി.എ. ജഗദീഷിന്‍െറയും (61) റോബര്‍ട്ട് ഫെര്‍ണാണ്ടസിന്‍െറയും (50 നോട്ടൗട്ട്) അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കേരളം തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സീസണില്‍ ഗോവക്കു വേണ്ടി കളിക്കുന്ന മുന്‍ കേരളതാരം പ്രശാന്ത് പരമേശ്വരന്‍, അമിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
ജഗദീഷും മുഹമ്മദ് അസ്ഹറുദ്ദീനും ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായി ക്രീസിലത്തെിയ മികച്ച ഫോമിലുള്ള രോഹന്‍ പ്രേമും സചിന്‍ ബേബിയും 20 റണ്‍സ് വീതമെടുത്ത് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ടീം സ്കോര്‍ 96ലും 139ലും നില്‍ക്കെയാണ് ഇരുവരും പുറത്തായത്. വന്നപോലെ മടങ്ങാനായിരുന്നു ക്യാപ്റ്റന്‍ സഞ്ജു വി. സാംസന്‍െറ വിധി. ഒരു റണ്‍ മാത്രമെടുത്ത ക്യാപ്റ്റനെ അമിത് യാദവ് കൗതങ്കറിന്‍െറ കൈകളിലത്തെിച്ചു. 139 പന്ത് നേരിട്ട് എട്ട് ബൗണ്ടറി സഹിതം 61 റണ്‍സെടുത്ത ജഗദീഷ് അഞ്ചാമനായാണ് പുറത്താകുന്നത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന അക്ഷയ് കോടോത്തും (28 നോട്ടൗട്ട്) റോബര്‍ട്ട് ഫെര്‍ണാണ്ടസും നഷ്ടങ്ങളില്ലാതെ ഒന്നാം ദിവസം അവസാനിപ്പിച്ചു. ശദബ് ജകതി ഒരു വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.